Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2025 10:38 IST
Share News :
മലപ്പുറം : ലോക കേൾവി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനവും മലപ്പുറം ജില്ല ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ജില്ലാ ആശുപത്രി തിരൂർ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ തിരൂർ സംഗമം റസിഡൻസിയിൽ വച്ച് നടന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് മയ്യേരി അധ്യക്ഷത വഹിച്ചു. തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ എ.പി നസീമ ബോധവൽക്കരണ നോട്ടീസിന്റെ പ്രകാശനം നിർവഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക മുഖ്യ സന്ദേശവും ഡോക്ടർ ടി.എൻ അനൂപ് മുഖ്യപ്രഭാഷണവും നടത്തി. എൻ.സി.ഡി ജില്ലാ നോഡൽ ഓഫീസർ വി. ഫിറോസ് ഖാൻ, എൻപിപിസിഡി നോഡൽ ഓഫീസർ വി.എം അബ്ബാസ് എന്നിവർ ആരോഗ്യ പ്രവർത്തകർക്കുള്ള ക്ലാസും നൽകി. തിരൂർ മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ഫാത്തിമ സജിന, വെട്ടം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അസ്ഹർ,
ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ മലപ്പുറം കെ.പി സാദിഖലി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അലീഗർ ബാബു, ഇ.എൻ.ടി ഡോക്ടർ ഡോക്ടർ സന്ദീപ് എന്നിവർ പങ്കെടുത്തു.
കേൾവിക്കുറവിനെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കേൾവിക്കുറവ് നേരത്തെ കണ്ടെത്തി പുനരധിവാസം ഉറപ്പാക്കുന്നതിനും ശ്രവണ നഷ്ടവും അനുബന്ധ പ്രശ്നങ്ങളും തടയുന്നതിനുമാണ് മാർച്ച് മൂന്നിന് ലോക കേൾവി ദിനം ആചരിക്കുന്നത്. ജില്ലയിൽ ദേശീയ ബധിരത നിയന്ത്രണ പദ്ധതി (എൻപിപിസിഡി) 2015ൽ മഞ്ചേരിയിൽ ആരംഭിച്ചു. അത് പിന്നീട് 2016 ജൂണിൽ തിരൂരിലേക്ക് മാറ്റി. ജില്ലയിലെ നോഡൽ സെന്റർ തിരൂർ ജില്ലാ ആശുപത്രിയിൽ നിലവിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ മലപ്പുറം താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നാല് എക്സ്റ്റൻഷൻ സെന്റർ കൂടി ഇപ്പോൾ നിലവിലുണ്ട്. 'ചിന്താഗതികൾ മാറ്റാം : എല്ലാവരുടെയും ചെവിയും കേൾവി സംരക്ഷണവും യാഥാർത്ഥ്യമാക്കാൻ സ്വയം പ്രാപ്തരാവൂ' എന്നതാണ് ഈ വർഷത്തെ കേൾവിദിന സന്ദേശം.
Follow us on :
Tags:
More in Related News
Please select your location.