Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2026 18:52 IST
Share News :
കോട്ടക്കല്‍ : മലപ്പുറത്ത് കോട്ടക്കൽ
വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ തൂണില്‍ കൈ തട്ടി യുവതിക്കും രണ്ട് വയസുള്ള മകള്‍ക്കും ഗുരുതര പരിക്ക്. കോതമംഗലം സ്വദേശിയായ ആരിഫ (19), മകള്‍ ഹാഷിം എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
കോതമംഗലത്ത് നിന്ന് വയനാട്ടിലേക്ക് ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ബസ് വെട്ടിച്ചിറ ടോള്‍ പ്ലാസയിലൂടെ കടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ബസ് പ്ലാസയുടെ തൂണിനോട് ചേർന്ന് സഞ്ചരിക്കുമ്പോള്‍, അബദ്ധത്തില്‍ ആരിഫയുടെ കൈ ബസിന് പുറത്തേക്ക് പോകുകയും തൂണില്‍ ശക്തിയായി ഇടിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മകള്‍ ഹാഷിമിനും ഈ സമയം പരിക്കേറ്റു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. അപകടത്തില്‍ ഇരുവരുടെയും കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.