Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2025 22:38 IST
Share News :
കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ പ്രശസ്ത കാഥികൻ മേപ്പയൂർ ബാലനുമായി കഥാപ്രസംഗകലയുടെ സവിശേഷതകളെക്കുറിച്ച് അറിയുന്നതിനായി മേപ്പയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ മുഖാമുഖം നടത്തി.എട്ടാം ക്ലാസ് മലയാളം കേരളപാഠാവലിയിൽ സുപ്രസിദ്ധ കാഥികൻ വി. സാംബശിവന്റെ ആയിഷ എന്ന കഥാപ്രസംഗത്തിന്റെ ആദ്യഭാഗം കുട്ടികൾക്ക് പഠിക്കാനുണ്ട്. അതുമായി ബന്ധപ്പെട്ട് കഥാപ്രസംഗത്തിൻ്റെ നേരനുഭവം നൽകുന്നതിനു വേണ്ടിയാണ് മറക്കുമോ നിങ്ങളെന്നായിഷയെ എന്ന ശീർഷകത്തിൽ കഥാപ്രസംഗകലയെ കുറിച്ച് അഭിമുഖം സംഘടിപ്പിച്ചത്.
കഥാപ്രസംഗകല രൂപപ്പെട്ടതിന്റെ ചരിത്രവും കവിതകളും കഥകളും
കഥാപ്രസംഗ രൂപത്തിലേക്ക് മാറ്റുമ്പോഴും അവതരിപ്പിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
എല്ലാം അഭിമുഖത്തിലൂടെ കുട്ടികൾ നേരിട്ട് ചോദിച്ച് മനസ്സിലാക്കി.
ഹരികഥാകാലക്ഷേപത്തിൽ തുടങ്ങുന്ന കഥാപ്രസംഗത്തിന്റെ ചരിത്രം,
അവതരണ സവിശേഷതകൾ തുടങ്ങിയവയെല്ലാം സ്വാനുഭവങ്ങളുടെ ചൂടും ചൂരും കലർന്ന ഭാഷയിൽ ബാലേട്ടൻ അവതരിപ്പിച്ചപ്പോൾ കുട്ടികളുടെ സദസ്സ് വിസ്മയത്തോടെ കേട്ടിരുന്നു.
പ്രഥമാധ്യാപകൻ കെ.എം. മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രഥമാധ്യാപിക എം.പ്രീതി അധ്യക്ഷത വഹിച്ചു. .സ്റ്റാഫ് സെക്രട്ടറി അഫ്സ ടി. എം.
വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ കെ.ഇ. മനോജ് ,ദിനേശ് പാഞ്ചേരി, പി.കെ. ഷാഹിദ, അശോകൻ തായാട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.