Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 12:11 IST
Share News :
വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ദുരന്തം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് കേന്ദ്രത്തിൻ്റെ പ്രഖ്യാപനം. എല്ലാ പ്രായോഗിക പ്രായോഗിക പരിശോധനകൾക്കുമൊടുവിൽ അതിൻ്റെ തീവ്രതയും ആഘാതവും തിരിച്ചറിഞ്ഞാണ് പ്രഖ്യാപനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇത്തരം ഗുരുതരമായ ദുരന്തങ്ങൾക്കുള്ള സാമ്പത്തിക സഹായം ആദ്യം നൽകുന്നത് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (SDRF) നിന്നാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. ഇത് ഒരു ഇൻ്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം (IMCT) നടത്തിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ദേശീയ ദുരന്ത പ്രതികരണ നിധി (NDRF) വിതരണം ചെയ്യുന്നത്.
"വയനാട് ജില്ലയിലെ മേപ്പാടി ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത്, എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും വേണ്ടിയുള്ള ഗുരുതരമായ പ്രകൃതി ദുരന്തമായാണ് ഐഎംസിടി ഇതിനെ കണക്കാക്കുന്നത്." കത്തിൽ പറയുന്നു.
വയനാട്ടിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായവർക്ക് ധനസഹായം നൽകാത്തതിൽ സംസ്ഥാന സർക്കാരിൻ്റെ നിരന്തരമായ വിമർശനത്തിനും പാർലമെൻ്റിൽ എംപിമാരുടെ പ്രതിഷേധത്തിനും ഇടയിലാണ് കേന്ദ്രത്തിൻ്റെ തീരുമാനം. ജൂലൈ 30 നാണ് വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ വലിയ കനത്ത മഴയെ തുടർന്ന് വലിയ ഉരുൾപൊട്ടലുണ്ടായിരുന്നത്. 400 ഓളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ ജീവോപാധികൾ നഷ്ടമാകുകയും ഭവനരഹിതരാവുകയും ചെയ്തു. കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.