Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 19:00 IST
Share News :
ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന പശ്ചാതലത്തിൽ കാലപഴക്കം കാരണം തകർച്ച ഭീഷണി നേരിടുന്ന സർക്കാർ ആശുപത്രികളിൽ ചെട്ടിപ്പടി നെടുവ ആരോഗ്യ കേന്ദ്രവും. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള ചെട്ടിപ്പടി ആരോഗ്യ കേന്ദ്രത്തിലെ കെട്ടിടങ്ങളാണ് അപകട ഭീഷണി നേരിടുന്നത്.
വള്ളിക്കുന്ന്, മൂന്നിയൂർ പരപ്പനങ്ങാടി, ഭാഗങ്ങളിലെ ഏക ആശ്രയകേന്ദ്രമാണിത് ഇതിൻ്റെ തകർച്ചകൾ വർഷങ്ങളായി തുടങ്ങിയിട്ട്. കോൺഗ്രീറ്റ് ഭാഗങ്ങൾ അടർന്ന് വീണും , വാട്ടർടാങ്കടക്കം തകർന്നുമാണ് ഇപ്പോഴിരിക്കുന്നത്. പല ഭാഗങ്ങളും നിലം പൊത്താറായി. ഏത് സമയവും നിലം പതിക്കുമെന്ന അവസ്ഥയിലാണിവിടെ,
നേരത്തെ പ്രസവം അടക്കം കിടത്തി ചികിത്സ നടന്നിരുന്ന ഇവിടെ അതൊക്കെ നിലച്ച മട്ടിലായിട്ട് വർഷങ്ങളായി. നിരവധി തവണ മന്ത്രിമാർക്കും മറ്റും നാട്ടുകാർ പരാതിപെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അപകടാവസ്ഥയിൽ നിൽക്കുന്ന ആശുപത്രി അപകടം പറ്റിയതിനു ശേഷം മുതലക്കണ്ണീരൊഴുക്കിയിട്ട് ഒരു കാര്യവുമില്ലന്നാണ് നാട്ടുകാർ പറയുന്നത്.
ഡോക്ടറുമാരുടെ അപര്യാപ്തയും, അനാസ്ഥക്കുമെതിരെ പ്രതികരിച്ചതിന് പലർക്കും കേസുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എസ്.ഡി.പി.ഐ പ്രവർത്തകർ നിരവധി തവണ മാർച്ചുകളും മറ്റും സംഘടിപ്പിച്ചിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് അപകടങ്ങൾ മറ്റ് സർക്കാർ ആശുപത്രികൾക്കും വരാനിരിക്കുന്ന പ്രതിസന്ധിയാണെന്നും, എത്രയും പെട്ടെന്ന് അധികാരികൾ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ.
ചെട്ടിപ്പടി മേഖല കമ്മിറ്റി പ്രസ്ഥാവിച്ചു.
ഷറഫുദ്ധീൻ ആലുങ്ങൽ, യാസർ അറഫാത്ത് , അഫ്സൽ ചെട്ടിപ്പടി തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.