Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 19:23 IST
Share News :
കോട്ടയം: വി എൻ വാസവന് സ്വീകാര്യതയേറുന്നു. മേളങ്ങളുടെയും ആർപ്പുവിളികളുടേയും ഉത്സവപറമ്പിലേക്കായിരുന്നു എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ എത്തിയത്. അവരിലലിഞ്ഞ്, ഉത്സവ പ്രതീതിയിൽ തങ്ങളുടെ സ്ഥാനാർഥിയെ ജനക്കൂട്ടം ഇരുകൈകളും നീട്ടി സ്വീകരിച്ചു. ചെങ്ങളത്തുകാവ് ദേവി ക്ഷേത്രം ഉത്സവത്തിൽ പങ്കെടുത്തുകൊണ്ടാണ് ശനിയാഴ്ച പ്രചാരണം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ ഉത്സവത്തിൽ പങ്കെടുത്തിരുന്നു. ഏവരും ഇരു കൈകളും ചേർത്താണ് സ്ഥാനാർഥിയെ വരവേറ്റത്.കുട്ടികളോട് കുശലാന്വഷണം നടത്തിയും സമ്മതിദായകരോട് വോട്ട് അഭ്യർത്ഥിച്ചും ഏറെ നേരം ഉത്സവ പറമ്പിൽ അവരോടൊപ്പം ചിലവഴിച്ചു. ഉത്സവത്തിന്റെ പള്ളിവേട്ട ദിവസമായിരുന്നു. ആയിരങ്ങൾ പങ്കെടുത്ത പ്രസദമൂട്ടിലും സ്ഥാനാർഥി പങ്കെടുത്തു. ജനങ്ങൾക്ക് ഭക്ഷണം വിളമ്പി അവരോടൊപ്പം ഇരുന്ന് സ്ഥാനാർഥി ഭക്ഷണവും കഴിച്ചു. പ്രിയ സ്ഥാനാർത്ഥിയോടൊപ്പം നാട്ടുകാർ സെൽഫിയും എടുത്തായിരുന്നു യാത്ര അയച്ചത്. തുടർന്ന് മരണാനന്തര ചടങ്ങുകളിൽ സാനിധ്യമറിയിച്ചു. ശേഷം വീടുകളിലും ആരാധനാലയങ്ങളിലും സമ്മതിദായകരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ച് ഏവരുടേയും അനുഗ്രഹങ്ങളും പ്രാർത്ഥനയും ഏറ്റുവാങ്ങിയാണ് ശനിയാഴ്ച പ്രചരണം അവസാനിപ്പിച്ചത്.
സ്ഥാനാർഥിയോടൊപ്പം കെ ആർ അജയ്, ബാബു ജോർജ്, ജിം അലക്സ്, ക്ഷേത്രം ഉപദേശക സമിതി കൺവീനർ സി സനൽ കുമാർ തുടങ്ങിയവർ പ്രചരണത്തിൽ പങ്കു ചേർന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി വിഎൻ വാസവൻ 23ന് നാമനിർദ്ധേശ പത്രിക സമർപ്പിക്കും. രാവിലെ പത്തിന് ഏറ്റുമാനൂർ പേരൂർ കവലയിലുള്ള മണ്ഡലം കമ്മറ്റി ഓഫീസിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ബ്ലോക്ക് ഓഫീസിൽ എത്തി പത്രിക സമർപ്പിക്കും.
Follow us on :
Tags:
More in Related News
Please select your location.