Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഷൻ 31: സഹകരണ സെമിനാര്‍ ഒക്ടോബർ 28ന്

05 Oct 2025 20:19 IST

CN Remya

Share News :

കോട്ടയം: വിഷൻ 31ന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഒക്ടോബർ 28ന് ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെൻ്ററിൽ  സഹകരണ സെമിനാർ സംഘടിപ്പിക്കും. സംസ്ഥാന രൂപീകരണത്തിന്റെ 75 വർഷം 2031ൽ പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞകാല വളർച്ച വിലയിരുത്തി ഭാവി വികസനം ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്  വിവിധ മേഖലകളിലായി 33 വിഷയങ്ങളിൽ സംസ്ഥാനതല സെമിനാറുകൾ സംഘടിപ്പിക്കുന്നത്.

സഹകരണ സെമിനാറിൻ്റെ നടത്തിപ്പിനായി സഹകരണം - തുറമുഖം - ദേവസ്വം വകുപ്പു മന്ത്രി വി. എൻ. വാസവൻ മുഖ്യ രക്ഷാധികാരിയായും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ചെയർമാനായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 

എം. പിമാരായ അഡ്വ. കെ.ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, എം.എൽ എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി. കെ. ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ, സഹകരണ വകുപ്പ് സെക്രട്ടറി ഡോ. വീണ എം. മാധവൻ,  സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം അർബൻ ബാങ്ക് ചെയർമാൻ ടി. ആർ. രഘുനാഥൻ, മുൻ ചെയർമാൻ അഡ്വ. കെ. അനിൽ കുമാർ എന്നിവർ രക്ഷാധികാരികളാകും. സംസ്ഥാന സഹകരണ യൂണിയൻ അംഗം കെ. എം. രാധാകൃഷ്ണൻ  കൺവീനറാകും.

സാഹിത്യ പ്രവർത്തക സഹകരണസംഘം ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സഹകരണ വകുപ്പ് സെക്രട്ടറി ഡോ വീണ എം. മാധവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ അംഗം കെ.എം. രാധാകൃഷ്ണൻ  അധ്യക്ഷത വഹിച്ചു. സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി.സജിത്ത് ബാബു വിഷയാവതരണം നടത്തി.

ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, സഹകരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ജയമ്മ പോൾ, സഹകരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ. പദ്മകുമാർ,  ജോയിൻ്റ് രജിസ്ട്രാർ പി.പി സലിം, അഡീഷണൽ രജിസ്ട്രാർ ശ്രീകുമാർ , ഡെപ്യൂട്ടി രജിസ്ട്രാർ കെ.സി. വിജയകുമാർ എന്നിവർ സംസാരിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാർ, സഹകാരികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News