Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2025 15:08 IST
Share News :
വൈക്കം: വേമ്പനാട്ടു കായൽ 11 കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി. പല്ലാരിമംഗലം പ്രണവം വീട്ടിൽ രാജീവ്, പ്രസീജ ദമ്പതികളുടെ മകനും പോത്താനിക്കാട് സെന്റ് സേവ്യഴ്സ് പബ്ലിക്ക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ കാശിനാഥ് രാജീവ് ആണ് ചരിത്രനേട്ടം കൈവരിച്ചത്. ശനിയാഴ്ച രാവിലെ 7. 25 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള പതിനൊന്ന് കിലോമീറ്റർ ദൂരമാണ് ഈ 12 വയസ്സുകാരൻ
രണ്ട് മണിക്കൂർ 21 മിനിറ്റ് കൊണ്ട്
നീന്തി കയറിയത്.രാവിലെ 9.46 ന് നീന്തൽ പര്യവസാനിച്ചു. കോതമംഗലം അക്വാട്ടിക്ക് ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിലായിരുന്നു ഇതിന് വേണ്ടിയുള്ള പരിശീലനം പൂർത്തിയാക്കിയത്. കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോർഡിനേറ്റർ എ.പി അൻസിലും ചേർന്ന് നടത്തുന്ന 32-ാമത്തെ വേൾഡ് റെക്കോർഡിനു വേണ്ടിയുള്ള ഉദ്യമമാണ് നേട്ടം കൈവരിച്ചത്. വൈക്കം ബീച്ചിൽ നടന്ന അനുമോദന യോഗത്തിൽ വൈക്കം നഗരസഭ പ്രതിപക്ഷ നേതാവ് ഡി. രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ റെജിമോൾ നടക അവാർഡ് ജേതാവ് പ്രദീപ് മാളവിക, വൈക്കം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. ഷൈൻ, ജെ അർ സ്വിമിങ് ആക്കിക്കാദമി ഡയറക്ടർ അബ്ദുൽ കലാം ആസാദ്, പോത്താനിക്കാട് സെൻ സേവിയേഴ്സ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ, ഉദയനാപരം ശ്രീമുരുകാ സ്വിമ്മിംങ്ങ് ക്ലബ് മുഖ്യ പരിശീലകൻ ടി. ഷാജി കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.നിരവധി പേർ നീതൽ കാണാനും അനുമോദനത്തിലും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.