Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേമ്പനാട്ടു കായൽ കൈകൾ ബന്ധിച്ച് കുറുകെ നീന്തി കയറി ചരിത്രത്തിൽ ഇടം പിടിച്ച് ആറാം ക്ലാസ് വിദ്യാർഥി.

07 Mar 2026 15:38 IST

santhosh sharma.v

Share News :

വൈക്കം: ഇരു കൈകളും ബന്ധിച്ച് 

വൈക്കം വേമ്പനാട്ടു കായൽ കുറുകെ നീന്തി കയറി ചരിത്രത്തിൽ ഇടം നേടി വൈക്കം സ്വദേശിയായ പതിനൊന്നുകാരൻ. വൈക്കം വാർവിൻ സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി

ഉദയനാപുരം പടിഞ്ഞാറക്കര ചെമ്മാടിയിൽ റിനോഷ്, ജിഷ ദമ്പതികളുടെ മകൻ ബദ്രി ആർ.നാഥാണ് 2 മണിക്കൂർ 40 മിനിറ്റ് കൊണ്ട് ബന്ധിച്ച കൈകളുമായി വൈക്കം കായലോര ബീച്ചിൽ നീന്തിയെത്തിയത്. ശനിയാഴ്ച

രാവിലെ 7.07 ന് ആലപ്പുഴ ജില്ലയിലെ കാര്യാത്ത് കടവിൽ നിന്നും ഉദയനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജു നീന്തൽ ഫ്ലാഗ് ഓഫ് ചെയ്‌തു. 9.47 ന് വൈക്കം ബീച്ചിൽ നീന്തിക്കയറിയ ബദ്രിയെ ജനപ്രതിനിധികളും നാട്ടുകാരും മറ്റും വാദ്യമേളങ്ങളോടെ സ്വീകരിച്ചു. തുടർന്ന് വൈക്കം നഗരസഭ സ്ഥിരം സമിതി ചെയർമാൻ ഡി. രഞ്ജിത് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക, നഗരസഭ കൗൺസിലർ റെജിമോൾ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ പി. ഷൈൻ, പഞ്ചായത്ത് അംഗങ്ങളായ ദീപേഷ്, മിനി തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. ബന്ധുക്കൾ വാർവിൻ സ്കൂൾ അദ്ധ്യാപകർ, വിദ്യാർഥികൾ, നാട്ടുകാർ അടക്കം നിരവധി പേർ പങ്കെടുത്തു. റിട്ടേഡ് ഫയർഫോഴ്സ് ഓഫീസറും ഉദയനാപുരം ശ്രീ മുരുകാ സ്വിമിങ് ക്ലബ്ബ് പരിശീലകനുമായ ടി.ഷാജികുമാറാണ് ബദ്രിയുടെ മികവിനെകുറിച്ച് പരിശീലനത്തിനിടെ മനസ്സിലാക്കി മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് കോതമംഗലം ഡോൾഫിൻ അക്വാടിക് നീന്തൽ ക്ലബ്ബിലെ പരിശീലകനായ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ ആറ് മാസക്കാലം മൂവാറ്റുപുഴ ആറ്റിൽ പരിശീലനം നടത്തിയ ശേഷമാണ് ഈ ഉദ്യമത്തിന് തയ്യാറെടുത്തത്.

Follow us on :

More in Related News