Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2025 20:23 IST
Share News :
വൈക്കം: ലയൺസ് ക്ലബ് വൈക്കം അമലാഭവൻ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ
അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ബി. ജയകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടി റീജിയണൽ ചെയർമാൻ മാത്യൂ കോടാലിച്ചിറ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ വി.വി സുരേഷ് കുമാർ ഓണപുടവകൾ സമ്മാനിച്ചു. സെക്രട്ടറി പി. എൻ രാധാകൃഷ്ണൻ,മദർ സുപ്പീരിയർ സിസ്റ്റർ. റെജിനോൾഡ്, പ്രീതാ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ക്ലബ് അംഗങ്ങളും അന്തേവാസികളും അവതരിപ്പിച്ച
വിവിധ കലാപരിപാടികളും
ഓണസദ്യയും നടന്നു.
Follow us on :
Tags:
Please select your location.