Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമി ഉത്സവം; ദേശപൂത്താലം നാളെ.

02 Dec 2025 18:23 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വനിതാസംഘം മൂന്നാം ഉത്സവനാളിൽ നടത്തിയിരുന്ന പൂത്താലം ഈ വർഷം മുതൽ ദേശപൂത്താലമായാണ് നടത്തുക. വനിതാസംഘം പ്രവർത്തകർക്ക് പുറമേ ധീവരസഭ, കെ.പി.എം.എസ്, പട്ടാര്യസമാജം, വണിക വൈശ്യസംഘം തുടങ്ങി വിവിധ ഹൈന്ദവ സമുദായ സംഘടനകളിൽ നിന്നുള്ള വനിതകൾ അടക്കം പങ്കെടുക്കും. നാളെ വൈകിട്ട് 5 ന് ആശ്രമം സ്ക്കൂളിൽ യൂണിയൻ പ്രസിഡന്റ് പി.വി. ബിനീഷ് ഭദ്രദീപം തെളിക്കും. തുടർന്ന് സ്ക്കൂൾ അങ്കണത്തിൽ നിന്ന് പുറപ്പെടുന്ന പൂത്താലം കച്ചേരിക്കവലയിലെ ഗുരുമന്ദിരത്തിലെത്തി, പടിഞ്ഞാറെ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിക്കും. വിവിധ വാദ്യമേളങ്ങളും ദേവീദേവന്മാരുടെ വേഷങ്ങളും പൂത്താലത്തിന് പകിട്ടേകും. എസ്‌.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ അഹസ്സിന്റെ ഭാഗമായി നാളെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മഹാദേവ ക്ഷേത്രത്തിലെത്തും. രാവിലെ 7ന് ക്ഷേത്രത്തിലെത്തുന്ന വെള്ളാപ്പള്ളി ദർശനവും തുലാഭാരവും മറ്റ് വഴിപാടുകളും നടത്തും.

Follow us on :

More in Related News