Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ഭീമൻ ട്രോഫി’ക്കുള്ള വടംവലി ടൂർണമെന്റ് ഇന്ന്.

11 Oct 2024 12:11 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ മഞ്ഞപ്പടയും ഖത്തർ ഇന്ത്യൻ വടംവലി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വടംവലി വലി ടൂർണമെന്റും, ഗൾഫ് രാജ്യങ്ങളിൽ ആദ്യത്തെ സ്ഥിരം വടംവലി കോർട്ടിന്റെ ഉദ്ഘാടനവും ഇന്ന്, വൈകുന്നേരം 4 മണിക്ക് ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് സ്റ്റേഡിയം കോമ്പൌണ്ടിൽ നടക്കും. ജേതാക്കൾക്ക് സമ്മാനമായി നൽകുന്ന കൂറ്റൻ ട്രോഫി വടംവലി ചരിത്രത്തിൽ ആദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽ നൽകുന്നത്. പുരുഷ-വനിത മത്സരങ്ങളിലായി 30 ടീമുകൾ പങ്കെടുക്കുന്ന പങ്കെടുക്കുന്ന ടൂർണമെന്റ്, മുഴുവൻ ടീമിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാർച്ച് പാസ്റ്റ് ഖത്തർ മഞ്ഞപ്പടയുടെ ബാൻഡ് പെർഫോമൻസും ശിങ്കാരി മേളം ഉൾപ്പടെയുള്ള കലാപരിപാടികളോടെ ആണ് തുടക്കം കുറിക്കുക. ടൂർണമെന്റിനോടനുബന്ധിച്ച് ആൽ-അസ്മാക് മാളിൽ അനാവരണം ചെയ്ത ഭീമൻ ട്രോഫികൾ പ്രദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്ററിലും റേഡിയോ സുനോ സ്റ്റുഡിയോയിലും ട്രോഫി ടൂർ സംഘടിപ്പിച്ചിരുന്നു. 


വടംവലി പ്രേമികളായ ഏവരും വൈകിട്ട് 4 മണിക്ക് മുൻപേ ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് സ്റ്റേഡിയം കോമ്പൌണ്ടിൽ എത്തിച്ചേരണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.

Follow us on :

More in Related News