Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയിൽ ജനസമ്പര്‍ക്ക് യാത്രയും ഭവനസന്ദര്‍ശന പരിപാടിയും നടന്നു.

04 Nov 2025 21:39 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സിപിഎമ്മിനും പിണറായി വിജയനും മുന്നില്‍ അഭിപ്രായം പറയാന്‍ പോലും ഭയപെടുന്ന നട്ടെല്ലില്ലാത്ത നേതാക്കന്മാരുടെ പാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസ് എം അധപതിച്ചുവെന്ന് കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ. കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടത്തിയ ജനസമ്പര്‍ക്കയാത്രയുടെയും ഭവനസന്ദര്‍ശന പരിപാടിയുടെയും പാര്‍ട്ടി ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. നടത്തി. കര്‍ഷകപാര്‍ട്ടിയെന്ന ലേബലില്‍ നിന്നും കേരളാ കോണ്‍ഗ്രസ് എം പിന്നോട്ട് പോയി. പാവപെട്ട റബര്‍ കര്‍ഷകര്‍ ഉള്‍പെടെയുള്ളവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താനോ, സംസാരിക്കാനോ ജോസ് കെ.മാണിക്കോ, പാര്‍ട്ടിക്കോ കഴിയുന്നില്ല. നാട്ടില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ കഴിയാത്ത ജോസ് കെ.മാണിയും തരം പോലെ നിറം മാറുന്ന ചില നേതാക്കന്മാരും മറ്റുള്ളവരെ ഇകഴ്ത്തി കാണിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും ജനത്തിന് ഇതെല്ലാം മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നും മോന്‍സ് ജോസഫ് പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ഫ്രാന്‍സീസ് ജോര്‍ജ് എംപി, പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ഇ.ജെ. ആഗസ്തി, ജോയി എബ്രഹാം, ജില്ലാ പ്രസിഡന്റ് ജെയ്‌സണ്‍ ജോസഫ്, കെ.എഫ്. വര്‍ഗീസ്, സ്റ്റീഫന്‍ പാറാവേലി, ഡോ.മേഴ്‌സി ജോണ്‍ മൂലക്കാട്ട്, പ്രഫ. ടി.ടി. തോമസ്, പി.ടി. ജോസ് പാരിപ്പള്ളി, ജോര്‍ജ് ചെന്നേലി, ജോസ് വഞ്ചിപ്പുര, ജോസ് ജെയിംസ് നിലപ്പന, ഷിജു പാറയിടുക്കില്‍, ജാന്‍സി തോമസ്, ജോസ്‌മോന്‍ മാളിയേക്കല്‍, ആയാംകുടി വാസുദേവന്‍ നമ്പൂതിരി, ജോണിച്ചന്‍ കണിവേലില്‍, ജോണ്‍സ് കുന്നപ്പിള്ളി, ജോണിച്ചന്‍ പൂമരം, ജെയിംസ് തത്തംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനവും നടന്നു. 


ഫോട്ടോ ക്യാപ്- കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടത്തിയ ജനസമ്പര്‍ക്കയാത്രയുടെയും ഭവനസന്ദര്‍ശന പരിപാടിയുടെയും ഭാഗമായി നടത്തിയ പൊതുസമ്മേളനം കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ. ഉദ്ഘാടനം ചെയ്യുന്നു. 







Follow us on :

More in Related News