Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു.ഭരതൻ മെമ്മോറിയൽ പ്രഥമ പുരസ്ക്കാരം പ്രമേഷ് കൃഷ്ണക്ക് സമ്മാനിച്ചു

31 May 2025 15:06 IST

Jithu Vijay

Share News :

മലപ്പുറം : ലയൺസ് ക്ലബ്ബ് ഓഫ് കോട്ടക്കൽ ഹെർബൽ സിറ്റി യു.ഭരതൻ മെമ്മോറിയൽ പ്രഥമ പുരസ്ക്കാരം മാധ്യമ പ്രവർത്തകൻ

പ്രമേഷ് കൃഷ്ണക്ക് സമ്മാനിച്ചു.

"മാധ്യമം' കോട്ടക്കൽ ലേഖകനും മലബാർ ടൈംസ് ചാനൽ വാർത്താ വിഭാഗം മേധാവിയുമാണ് പ്രമേഷ്. ലയൻസ് ക്ലബ്ബ്സ് ഇന്റർനാഷണൽ ഡിസ്ടിക്ട് ഗവർണർ ലയൺ ജയിംസ് വളപ്പിലയാണ് പുരസ്കാരം കൈമാറിയത്. പ്രശംസ പത്രവും ഉപഹാരവും പതിനായിരത്തിയൊന്ന് രൂപയും അടങ്ങുന്നതാണ് പുരസ്ക്കാരം.


സാമൂഹിക പ്രതിബദ്ധതയുള്ള വാർത്തകൾ പൊതുസമൂഹത്തിൽ എത്തിക്കുകയും 

അവ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതിനാണ് അംഗീകാരം.

ലയൺസ് ക്ലബ്ബ് മുൻ ഭാരവാഹിയായിരുന്ന അന്തരിച്ച യു.ഭരതന്റെ സ്മരണാർത്ഥം എല്ലാവർഷവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്ലാഖനീയമായ മികവ് തെളിയിച്ചവർക്ക് വരും വർഷങ്ങളിലും പുരസ്ക്കാരം നൽകും. കോട്ടക്കൽ വിരാട് ഹാളിൽ നടന്ന കുടുംബ സംഗമത്തിൽ പ്രസിഡണ്ട് ലയൺ പി.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക് രംഗത്തെ മികവിന് ദിയ രവിയെയും ചടങ്ങിൽ അനുമോദിച്ചു.. വയോജനങ്ങൾക്കുള്ള സൗജന്യ റേഡിയോ നഗരസഭ കൗൺസിലർമാരായ സനില പ്രവീൺ, പി.മറിയാമു എന്നിവർ എറ്റുവാങ്ങി. ഹൃദയ പുനരുജ്ജീവന പ്രവർത്തനത്തിൽ ഓട്ടോ റിക്ഷ തൊഴിലാളികൾക്ക് പരിശീലനം നല്കുന്നതിനുളള ധാരണ പത്രത്തിൽ ലയൺസ് ക്ലബ്ബും സ്വതന്ത്ര ട്രേഡ് യൂണിയനും ഒപ്പു വെച്ചു.


 ഡോ.ശശികുമാർ, കെ.എം അനിൽകുമാർ , ഡോ.മുഹമ്മദ് കുട്ടി, ഡോ.എ.കെ.മുരളീധരൻ, സത്യജിത്ത്, ഷൈന സത്യജിത്ത്, ഡോ. സുബീർ ഹുസൈൻ, മീര, പാർവണ, ദേവിക തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വി.കെ ഷാജി സ്വാഗതവും ഡോ. എൻ.ജെ ജീന നന്ദിയും പറഞ്ഞു

Follow us on :

More in Related News