Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അബുദാബി വാഹനാപകടം നാലാമത്തെ കുട്ടിയും മരിച്ചു; നാല് സഹോദരങ്ങളടക്കം മരണം അഞ്ചായി

04 Jan 2026 21:45 IST

ENLIGHT MEDIA OMAN

Share News :

അബുദാബി: അബുദാബി വാഹനാപകടം നാലാമത്തെ കുട്ടിയും മരിച്ചു. നാല് സഹോദരങ്ങളടക്കം മരണം അഞ്ചായി. പ്രവാസികളുടെ പ്രാർഥനകളും ഡോക്‌ടർമാരുടെ പരിശ്രമവും വിഫലമായി. അബുദാബി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.

എട്ടുവയസ്സുകാരനായ അസാം ബിൻ അബ്‌ദുൾ ലത്തീഫിന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമത്തിലായിരുന്നു ഇന്നലെ രാത്രിയും ഇന്ന് പകൽ മുഴുവനും ഡോക്ടർമാർ. പ്രാർഥനകളേയും പരിശ്രമങ്ങളേയും തോൽപിച്ച് വൈകുന്നേരത്തോടെ അസാം വിടപറഞ്ഞു. മലപ്പുറം തിരൂർ സ്വദേശി അബ്ദുൾ ലത്തീഫിൻ്റെയും റുക്‌സാനയുടെയും മക്കളായ അഷസ്, അമ്മാർ, അയാഷ് എന്നിവരാണ് ഇന്നലെ മരിച്ചത്. അഞ്ചു മക്കളുള്ള ലത്തീഫിനും റുക്‌സാനയ്ക്കും പത്തുവയസ്സുകാരിയായ ഇസ്സ-യെ മാത്രമാണ് തിരിച്ചു കിട്ടിയത്.

അബ്ദുൽ ലത്തീഫും റുക്‌സാനയും അബുദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ്. അബൂദബി-ദുബൈ റോഡിൽ ഷഹാമക്കടുത്താണ് അപകടമുണ്ടായത്. ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ യു.എ.ഇയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

04 Jan 2026

അബൂദബി: യുഎഇയിൽ വാഹനാപകടം മലയാളികളായ മൂന്ന് സഹോദരങ്ങളടക്കം നാല് മരണം. അബൂദബി-ദുബൈ റോഡിലുണ്ടായ അപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളും, വീട്ടുജോലിക്കാരിയുമടക്കം നാല് പേരാണ് മരണപ്പെട്ടത്.

മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്‌ദുൽ ലത്തീഫിൻ്റെയും റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും, ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് അപകടത്തിൽ മരണപ്പെട്ടത്.

ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അബുദബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്‌ദുൽ ലത്തീഫും ഭാര്യ റുക്‌സാനയും അബൂദബിയിലെ ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ യുഎഇയിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News