Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ രണ്ട് ജീവന്‍ പൊലിയില്ലായിരുന്നു...നെന്മാറയില്‍ പോലീസിന് വീഴ്ചയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

28 Jan 2025 09:18 IST

Shafeek cn

Share News :

നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ ചെന്താമര സ്വന്തം വീട്ടില്‍ താമസിച്ചത് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നത്. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട സുധാകരനും മകളും ഡിസംബര്‍ 29-ന് പരാതി നല്‍കിയിട്ടും കേസെടുക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനും നടപടിയെടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


കൊല്ലപ്പെട്ട സുധാകരന്റെ കുടുംബവും നാട്ടുകാരും ഉള്‍പ്പെടെ കൂട്ടപ്പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചെന്താമരയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ പ്രദേശത്തേക്ക് ഇനി വരരുത് എന്ന് ഇയാളെ താക്കീതുചെയ്ത് വിട്ടയക്കുകയായിരുന്നു അന്ന് പോലീസ് ചെയ്തത്. അതേസമയം,സ്ഥലത്തേക്ക് വരുന്നത് തടയുകയോ മറ്റേതെങ്കിലും നടപടി കൈക്കൊള്ളുകയോ ചെയ്തില്ല.


ഇയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതായി ബോധ്യമായിട്ടും ഇതിനെതിരേ നടിപടിയെടുക്കാന്‍ പോലീസ് നീങ്ങിയിരുന്നോ എന്ന പ്രധാനപ്പെട്ട ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ജാമ്യം റദ്ദാക്കാന്‍ രണ്ട് തവണ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ലെന്ന് ആലത്തൂര്‍ ഡിവൈഎസ്പി നേരത്തേ പറഞ്ഞിരുന്നു. എന്തുതന്നെയായാലും ഇതുസംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് പോലീസ് തന്നെയാണ്.


അതേസമയം ഒളിവില്‍ പോയ ചെന്താമരയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒന്നുകില്‍ കൃത്യത്തിന് ശേഷം പ്രതി കാട്ടിലേക്ക് ഒളിച്ചുപോയിരിക്കാം. അല്ലെങ്കില്‍ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാം. പൊലീസിന്റെ നി?ഗമനത്തില്‍ മറ്റൊന്ന് വിഷം കഴിച്ച് പ്രതി അടുത്ത പ്രദേശത്തെവിടെയെങ്കിലും കിടക്കുന്നുണ്ടാകാം എന്നാണ്. ഈ സംശയം മുന്‍നിര്‍ത്തിയാണ് പോലീസ് സമീപപ്രദേശങ്ങളിലാകെ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയെ ഉടന്‍ തന്നെ പിടികൂടാന്‍ സാധിക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.


ഇയാള്‍ അറക്കമലയെന്ന പ്രദേശത്തുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഡ്രോണ്‍ ഉള്‍പ്പടെ ഉപയോഗിച്ചാണ് പോലീസ് പരിശോധന നടത്തുന്നത്. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയില്‍ പരിശോധന നടത്തുന്നത്. ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്. ഡോ?ഗ് സ്‌ക്വാഡ് ഉള്‍പ്പടെ തിരച്ചിലിനുണ്ട്. 


Follow us on :

More in Related News