Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 12:53 IST
Share News :
പരപ്പനങ്ങാടി : ലോക പരിസ്ഥിതി ദിനത്തിൽ വരും തലമുറക്ക് തണലേകാൻ ൻ പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയിൽ ക്ലബ്ബിലെ മെമ്പർമാർ വിവിധയിനം വൃക്ഷത്തൈകൾ നട്ടു. ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി അധ്യക്ഷത വഹിച്ചു. തുടർന്ന് 2025 പരിസ്ഥിതി ദിനത്തിൻ്റെ സന്ദേശമായ "സേ നോ ടു പ്ലാസ്റ്റിക് " - കളിയാണ് ലഹരി ജീവിതമാണ് ലഹരി എന്ന വിഷയങ്ങളിൽ റിട്ടയേർഡ് അധ്യാപകൻ ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാൻഡ് അഷ്റഫ്, സഹൽ .കെ പി , യൂനുസ് കെ , റാഫി മാസ്റ്റർ , രാജേഷ് എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.