Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങൾ സമയോചിതമായി വർദ്ധിപ്പിക്കണമെന്ന്...

29 Jun 2025 20:50 IST

MUKUNDAN

Share News :

ചാവക്കാട്:അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങൾ സമയോചിതമായി വർദ്ധിപ്പിക്കണമെന്ന് അസംഘടിത തൊഴിലാളി സംഘം ബിഎംഎസ് കടപ്പുറം പഞ്ചായത്ത് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.ബിഎംഎസ് ഗുരുവായൂർ മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് ഐ.എ.ശാന്തിബാബു അധ്യക്ഷത വഹിച്ചു.സംഘടനാ പ്രവർത്തനത്തെക്കുറിച്ച് മേഖല സെക്രട്ടറി പി.കെ.അറമുഖനും,ക്ഷേമനിധിയെക്കുറിച്ച് വൈസ് പ്രസിഡന്റ് വി.കെ.സുരേഷ് ബാബുവും ക്ലാസെടുത്തു.യൂണിറ്റ് സെക്രട്ടറി സബിത ബിജു,ശിവാനന്ദൻ കുന്നത്ത്,നിഷ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.


Follow us on :

More in Related News