Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2025 20:09 IST
Share News :
തലയോലപ്പറമ്പ് : എംടി എന്ന മനുഷ്യനെ ആഴത്തിലറിയുവാൻ സമുഹത്തിന് കഴിഞ്ഞിട്ടില്ലായിരിക്കാമെന്നും എന്നാൽ അദ്ദേഹത്തിൽ നിന്നും പ്രസരിക്കുന്ന പോസിറ്റീവ് എനർജി എന്നും നമുക്ക് അത്ഭുതമാണെന്നും, കേവല സാന്നിധ്യം കൊണ്ട് മഹത്തായ മൗനം കൊണ്ട്, അർത്ഥവത്തായ നോട്ടങ്ങൾ കൊണ്ട് എംടിയെ വായനക്കാരിലെയ്ക്ക് കൂടുതൽ അടുപ്പിക്കുകയും, എംടി എന്ന രണ്ടക്ഷരം മലയാളികൾ നെഞ്ചിലേറ്റുകയും ചെയ്തതെന്ന്
വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി നടത്തിയ എംടി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. എംടി വാസുദേവൻ നായരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ എംടി ഫൗണ്ടേഷൻ, ബഷീർ അമ്മ മലയാളം എന്നിവയുടെ നേതൃത്വത്തിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. എംടി യെക്കുറിച്ച് എഴുതിയ സ്വന്തം കവിത കവി സി.ജി. ഗിരിജൻ ആചാരി ചടങ്ങിൽ അവതരിപ്പിച്ചു. എം.ടി. വി ഫൗണ്ടേഷൻ സെക്രട്ടറി ആര്യ കെ. കരുണാകരൻ, ബഷീർ കഥാപാത്രം സെയ്തു മുഹമ്മദ്, ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് സംഗീത സിന്ദിൽ, മാനേജർ എം.എസ് ഇന്ദു, ഡി. കുമാരി കരുണാകരൻ, എസ്. അനിത, ഡോ. എസ്. പ്രീതൻ, ഗായകൻ എൻ. സി രാജേന്ദ്രൻ എന്നിവർ അനുസ്മരണ ചടങ്ങിൽ എംടി കൃതികൾ വായിച്ചു. കേരളത്തിലെ പ്രഥമ ബഷീർ സ്മാരകമായ തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ ബഷീർ ചിത്രത്തോടൊപ്പം വെയ്ക്കുന്നതിനായി ബഷീർ സ്മാരക സമിതി നൽകിയ എംടിയുടെ ഛായചിത്രം സമിതി ജനറൽ സെക്രട്ടറി പി. ജി. ഷാജിമോൻ ബാങ്ക് ബ്രാഞ്ച് മാനേജർക്ക് കൈമാറി.
Follow us on :
Tags:
More in Related News
Please select your location.