Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി നഗരസഭ ഡോക്ടർമാരുമായി ഒത്തു കളിക്കുന്നു ; ആം ആദ്മി പാർട്ടി

14 Mar 2025 10:19 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ദിനേന രണ്ടായിരത്തിലധികം രോഗികൾ ആശ്രയിക്കുന്ന മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ജില്ലയിലെ പ്രധാന ആശുപത്രിയായ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും നഗരസഭയും ഡോക്ടർമാരും പൊതുജനങ്ങളും വിട്ടുനിൽക്കണമെന്നും അധികാരസ്ഥാനത്ത് ഇരിക്കുന്നവർ കൃത്യവിലോപം കാട്ടിയവർക്കെതിരെ നിയമനടപടികളുമായി പോകണമെന്നും തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പ്രസിഡൻറ് മൂസ ജാറത്തിങ്ങൽ, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്,  ആംആദ്മി പാർട്ടിയുടെ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി മെമ്പർ ഫൈസൽ ചെമ്മാട് എന്നിവർ ആവശ്യപ്പെട്ടു.


ചികിത്സക്കായി താലൂക്ക് ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾക്ക് അകാരണമായി ചികിത്സ നിഷേധിക്കുന്ന നിലപാടിനെതിരെ ജനരോഷം ഉയർന്നിട്ടും നടപടിയെടുക്കാത്ത എച്ച് എം സി യും, നഗരസഭയും കുറ്റക്കാരാണെന്നും ഭാരവാഹികൾ ആരോപിച്ചു.


പൊതുജനങ്ങളുടെയും പൊതു പ്രവർത്തകരുടെയും നിരന്തര പരാതികളുണ്ടായിട്ടും നഗരസഭ കണ്ണടച്ച് ഇരുട്ടാക്കുകയാണ് എന്നും ഇതിനെതിരെ ശക്തമായ ജനപ്രതിഷേധം ഉണ്ടാവുമെന്നും.

നിലവിലെ പ്രശ്നങ്ങൾക്ക് അടിയന്തിര ബദൽ പരിഹാരം നഗരസഭയ്ക്ക് കീഴിലുള്ള താലൂക്ക് ആശുപത്രിയിൽ നിയമപരമായി ചെയ്യണമെന്നും പ്രമേയം പാസാക്കി ഒഴിഞ്ഞു മാറുകയല്ല ചെയ്യേണ്ടതെന്നും ഇതിനുമുമ്പ് പ്രമേയം പാസാക്കിയ ഡോ. ജയിൻ ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ടെന്നും പ്രമേയം പാസാക്കി ഒഴിഞ്ഞു മാറുകയല്ല ചെയ്യേണ്ടതെന്നും നഗരസഭ പ്രൈവറ്റ് ഹോസ്പിറ്റലുകൾക്ക് വേണ്ടി പ്രവർത്തിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഭാരവാഹികൾ ആരോപിച്ചു.

Follow us on :

More in Related News