Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2025 23:37 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ വിഷൻ 40 എന്ന പേരിൽ കെട്ടിഘോഷിച്ചു നടപ്പിലാക്കുന്ന 101 ആളുകൾക്ക് താക്കോൽദാനം നടത്തുന്ന ചടങ്ങ് വർഷങ്ങൾക്കു മുമ്പ് ഒക്യൂപസി കിട്ടിയ ആളുകളെ വീണ്ടും വിളിച്ചുവരുത്തി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇലക്ഷൻ നാടകം നടത്തുകയാണെന്ന് തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി ആരോപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലകളിൽ മുൻസിപ്പാലിറ്റി റോഡുകൾ പൂർണമായും തകർന്നു കിടക്കുകയാണ് അതിനെല്ലാം പൊടിമറ ഇടാൻ എസ്എസ്എൽസി പ്ലസ് ടു കുട്ടികളെ വിളിച്ചുവരുത്തി അഭിനന്ദിക്കുകയും വർഷങ്ങൾക്കു മുമ്പ് ഒക്യപ്പന്‍സി കിട്ടിയ പി എം എ വൈ ഉപഭോക്താക്കളെയും വിളിച്ചുവരുത്തി നടത്തുന്ന നാടകം നിർത്തലാക്കണമെന്നും ആം ആദ്മി ഭാരവാഹികളായ മലപ്പുറം ജില്ലാ സെക്രട്ടറി പി ഒ ഷമീം ഹംസ, മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്'ഫൈസൽ ചെമ്മാട് എന്നിവർ ആരോപിച്ചു നഗരസഭയുടെ പോറാട്ട് നാടകം നിർത്തലാക്കണമെന്നും അല്ലാത്തപക്ഷം ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും എന്നും ഭാരവാഹികൾ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.