Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂര്‍ ജില്ലാ സൗഹൃദ വേദി ഇന്റര്‍ സെക്ടര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 4ന് വര്‍ണ്ണാഭമായ പരിസമാപ്തി.

17 Nov 2025 15:31 IST

ISMAYIL THENINGAL

Share News :

ദോ​ഹ: തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ വേ​ദി സം​ഘ​ടി​പ്പി​ച്ച ഇ​ന്റ​ർ സെ​ക്ട​ർ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സീ​സ​ൺ-4 സ​മാ​പി​ച്ചു. ദോ​ഹ ഡൈ​നാ​മി​ക് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ (ഓ​ൾ​ഡ് ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ട്) എ​ട്ടു ദി​വ​സ​ങ്ങ​ളി​ലാ​യി നീ​ണ്ടു​നി​ന്ന ടൂ​ർ​ണ​മെ​ന്റി​ന്റെ ഫൈ​ന​ലും സ​മാ​പ​ന ച​ട​ങ്ങും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും വ്യാ​ഴാ​ഴ്ച​യാ​ണ് സ​മാ​പി​ച്ച​ത്.

എ​ട്ട് രാ​ത്രി​ക​ളോ​ളം ഫ്ല​ഡ് ലൈ​റ്റു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ ആ​വേ​ശ​ഭ​രി​ത​മാ​യ മ​ത്സ​ര​ങ്ങ​ളു​മാ​യി മു​ന്നേ​റി​യ ടൂ​ർ​ണ​മെ​ന്റി​ൽ സൗ​ഹൃ​ദ വേ​ദി​യു​ടെ 16 ടീ​മു​ക​ളി​ലാ​യി (സെ​ക്ട​റു​ക​ൾ) 240 താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ആവേശഭരിതമായ ഫൈ​ന​ലി​ൽ ഗ​സ​ൽ ഗോ​ൾ​ഡ് കു​ന്ദം​കു​ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക്യു.​ആ​ർ.​ഐ ഗു​രു​വാ​യൂ​ർ ചാ​മ്പ്യ​ന്മാ​രാ​യി.


സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ്, ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ യൂ​സ​ഫ്, ഐ.​സി​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, എ​ന്നി​വ​രും മറ്റു പ്രമുഖരും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. തൃ​ശൂ​ർ ജി​ല്ലാ സൗ​ഹൃ​ദ വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് പ്ര​മോ​ദ് മൂ​ന്നി​നി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് വി​ഷ്ണു ജ​യ​റാം ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​മ്പ്യ​ൻ​സ് ട്രോ​ഫി വി​ഷ്ണു ജ​യ​റാം ദേ​വും റ​ണ്ണേ​ഴ്‌​സ് അ​പ്പ് ട്രോ​ഫി ഹം​സ യൂ​സ​ഫും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു.

തൃ​ശൂ​ർ ജി​ല്ല​യി​ലെ ക​ളി​ക്കാ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ ടൂ​ർ​ണ​മെ​ന്റ് വ​ലി​യ വി​ജ​യ​മാ​യെ​ന്നും ഇ​തു​പോ​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ വി​പു​ല​മാ​ക്കാ​ൻ സൗ​ഹൃ​ദ വേ​ദി​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശം​സി​ച്ചു.

ജാതി–മത–രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ ദോഹയിലെ എല്ലാ തൃശ്ശൂർക്കാരെയും സൗഹൃദ വേദിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സീസൺ 4–ന് തിരശീല വീണു.


സ്പോർട്സ് കമ്മിറ്റി ചെയർമാൻ അഷ്‌റഫിന്റെ നേതൃത്വത്തിൽ 50-ഓളം ഒഫീഷ്യൽസ് ആണ് ഒരു ആഴ്ച നീണ്ടുനിന്ന ടൂർണമെന്റ് നിയന്ത്രിച്ചത്. സൗഹൃദ വേദി കുടുംബാംഗങ്ങൾ അടക്കം നൂറുകണക്കിന് കാണികൾ കളിക്കാർക്ക് ആവേശം പകർന്നത് മത്സരങ്ങളുടെ തിളക്കം കൂട്ടി. ടൂർണമെന്റ് വിജയകരമാക്കുന്നതിൽ സഹകരിച്ച എല്ലാ സെക്ടറുകൾക്കും, സംഘാടകർക്കും, പ്രയോചകർക്കും, ടീം ഉടമകൾക്കും സ്പോർട്സ് കമ്മിറ്റി കൺവീനർ വിജയ് ഹൃദയം നിറഞ്ഞ നന്ദി  അറിയിച്ചു.


Follow us on :

Tags:

More in Related News