Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2025 13:00 IST
Share News :
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോല്‍സവത്തിന് കൊടിയേറി. തന്ത്രിമുഖ്യന്‍ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ തന്ത്രി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റി. മേൾശാന്തി ആഴാട് ഉമേഷ് നമ്പൂതിരി ആഴാട് നാരായണന്‍ നമ്പൂതിരി, കൊളായി നാരായണന്‍ നമ്പൂതിരി, ആഴാട് വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ഗജവീരന്‍ വേണാട്ടുമറ്റം ഗോവിന്ദന്‍ കുട്ടിയും വാദ്യമേളങ്ങളും മുത്തുക്കുടകളും കൊടിയേറ്റിന് അകമ്പടിയായി. കൊടിമരച്ചുവട്ടിലെ കെടാവിളക്കില്‍ അസി.കമ്മീഷണര്‍ സി.എസ്. പ്രവീൺകുമാര്‍ ദീപം പകർന്നു. വൈക്കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ.എസ്. വിഷ്ണു സബ് ഗ്രൂപ്പ് ഓഫീസര്‍ രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ആറാട്ട് വരെ കെടാവിളക്കില്‍ ദീപം തെളിഞ്ഞു നില്‍ക്കും. പ്രസിദ്ധമായ തൃക്കാര്‍ത്തിക ഡിസംബര്‍ 4 ന് നടക്കും. 5 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.