Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമ്പാളൂർ തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാളിൽ ആയിരങ്ങൾ പങ്കെടുത്തു.

05 Dec 2024 21:07 IST

WILSON MECHERY

Share News :

സമ്പാളൂർ : കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപത ചരിത്രപ്രസിദ്ധമായ സമ്പാളൂർ തീർത്ഥാടന കേന്ദ്രത്തിൽ ചരിത്രവിശേഷമാർന്ന അനുഗ്രഹത്തിന്റെ ഊട്ടുതിരുനാൾ നടത്തപ്പെട്ടു. 6.30 ന് ദിവ്യബലി, നൊവേന, ലദീഞ്ഞ്, ഊട്ടുനേർച്ച ആശിർവാദം, തുടർന്ന് വിശ്വാസികൾക്കായി ഊട്ടുനേർച്ച നല്കി. തങ്ങളുടെ വിശുദ്ധനെ കാണുവാനും, പ്രാർത്ഥനകൾ സമർപ്പിക്കുവാനും, ഊട്ടുനേർച്ചയ്ക്കുമായി പതിനയ്യായിരത്തോളം വിശ്വാസികൾ എത്തിച്ചേർന്നിരുന്നു. 9.30 ന് പൊന്തിഫിക്കൽ ദിവ്യബലി, വരാപ്പുഴ അതിരൂപത മുൻ മെത്രാപ്പൊലീത്താ ഡോ. ഫ്രാൻസിസ്കല്ലറയ്ക്കൽ  മുഖ്യകാർമ്മികത്വം വഹിച്ചു . വചനപ്രഘോഷണം നടത്തിയത് അരീപാലം തിരുഹൃദയം ദൈവലയം വികാരി, റവ. ഫാ. ഡയസ് ആന്റണി വലിയമരത്തിങ്കൽ ആയിരുന്നു.നാളെ ഇടവക ദിനവും, മതസൗഹാർദ്ദസമ്മേളനം, ഡയാലിസിസ് രോഗികൾക്കായി "കാരുണ്യ കരസ്പർശനം" പദ്ധതിയുടെ ഉദ്ഘാടനവും നടത്തും, റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉത്ഘാടനം നിർവഹിക്കും. 7ന്, 2025 ലെ പ്രസുദേന്തി വാഴ്ച ദിനം, 8-ന് വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ, രാവിലെ 5 മണിക്ക്, വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നുള്ളിക്കൽ, പൊങ്കാല നേർച്ച ആശീർവാദം, 9 മണിക്ക്, പൊന്തിഫിക്കൽ ദിവ്യബലി, മുഖ്യകാർമികത്വം വഹിക്കുന്നത്, അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ പിതാവാണ്. 15-ആം തിയതി എട്ടാമിടവും, 22- ആം തിയതി പതിനഞ്ചാമിടവും നടത്തപ്പെടുന്നു.

Follow us on :

More in Related News