Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുദ്ധം ജനാധിപത്യത്തോട് ചെയ്യുന്നത് ; നവജീവൻ വായനശാലയും ശാസ്ത്ര സാഹിത്യ പരിഷത്ത് പരപ്പനങ്ങാടി മേഖല കമ്മിറ്റിയും സംയുക്തമായി സംവാദ സദസ്സ് സംഘടിപ്പിച്ചു.

23 Mar 2026 11:02 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : നവജീവൻ വായനശാലയും ശാസ്ത്ര സാഹിത്യ പരിഷത്ത് പരപ്പനങ്ങാടി മേഖല കമ്മിറ്റിയും സംയുക്തമായി യുദ്ധം ജനാധിപത്യത്തോട് ചെയ്യുന്നത് എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സദസ്സ് സംഘടിപ്പിച്ചു. സദസ് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി മുപ്പതാം ഡിവിഷൻ കൗൺസിലർ ദേവൻ ആലുങ്ങൽ

ഉദ്ഘാടനം ചെയ്തു.


ലോകമെമ്പാടും യുദ്ധക്കെടുതി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ എന്തുകൊണ്ടും യുദ്ധവിരുദ്ധ സദസ്സും ചർച്ചകളും അത്യാവശ്യമാണ് എന്നതിൻ്റെ

അടിസ്ഥാനത്തിലാണ് വായനശാല ശാസ്ത്ര സാഹിത്യ പരിഷത്തുമായി ചേർന്ന് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്.

യുദ്ധം നമ്മുടെ അടുക്കളയിൽ വരെ ഹോളിളക്കം സൃഷ്ടിച്ചുവെന്ന് ദേവൻ ആലുങ്ങൽ പറഞ്ഞു.


കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ്'റിസർച്ച് സ്കോളർ കൃഷ്ണകുമാർ സി കെ മുഖ്യ പ്രഭാഷണം നടത്തി.ക്യാപിറ്റലിസവും ഇംപീരിയലിസവും രണ്ടും ഒന്നുതന്നെയാണ് എന്ന് അഭിപ്രായം അദ്ദേഹം മുന്നോട്ടുവച്ചു. മതത്തെ ക്യാപ്പിറ്റലിസത്തിന്റെ മറ വച്ചുകൊണ്ടാണ് യുദ്ധങ്ങളും കലാപങ്ങളും സാമ്പത്തിക മുതലാളിത്ത രാഷ്ട്രങ്ങൾ കൊണ്ടാടുന്നത് അദ്ദേഹം പറയുകയുണ്ടായി.


വികെ സൂരജ്, ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവങ്ങാടി മേഖല സെക്രട്ടറി സുനിൽ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.

പരപ്പനങ്ങാടി മേഖലാ കമ്മിറ്റി അംഗം മോഹനൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ നവജീവൻ വയോജന വേദി പ്രസിഡൻറ് ടിപി കുഞ്ഞാലൻകുട്ടി സ്വാഗതവും ശാസ്ത്ര സാഹിത്യ പരിഷത്ത് പരപ്പനങ്ങാടി മേഖലാ കമ്മിറ്റി സെക്രട്ടറി ബാബുരാജൻ നന്ദിയും പറഞ്ഞു.






Follow us on :

More in Related News