Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാർ നടത്തിയത് സംഘടിത കൊള്ള: മുല്ലപ്പള്ളി രാമചന്ദ്രന്‍

24 Mar 2026 06:28 IST

NewsDelivery

Share News :

തിരുവള്ളൂരില്‍ നടന്ന യുഡിഎഫ് കുറ്റ്യാടി നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ മുന്നണി നേതാക്കളായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സൂപ്പി നരിക്കാട്ടേരി, ടി.ടി ഇസ്മായില്‍, ഉമ്മര്‍ പാണ്ടികശാല, സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഷാഫി പറമ്പില്‍ എംപി, വി.എം ചന്ദ്രന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, അഹമ്മദ് പുന്നക്കല്‍, പി.എം അബൂബക്കര്‍ മാസ്റ്റര്‍, ശ്രീജേഷ് ഊരത്ത് തുടങ്ങിയവര്‍


തിരുവള്ളൂര്‍: സംസ്ഥാനത്താകെ കഴിഞ്ഞ 10 വര്‍ഷമായി സംഘടിത കൊള്ളയാണ് നടക്കുന്നതെന്ന് മുന്‍കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാ മേഖലയിലും അഴിമതിയും കൊള്ളുയാണ് നടക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള ഉദാഹരണം. മതങ്ങള്‍ക്കതീതമായി അത് വിശ്വാസികളെ മുറിവേല്‍പ്പിച്ചു. അതില്‍ വേദനകൊണ്ട് പാട്ടെഴുതിയ കലാകാരനെ ഉപദ്രവിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തിരുവള്ളൂരില്‍ യുഡിഎഫ് കുറ്റ്യാടി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രി മുതല്‍ താഴോട്ട് എല്ലാവരും അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണ്. തദ്ഫലമായി നവസമ്പന്നന്‍മാരായ ഒരു വര്‍ഗം ഉയര്‍ന്നുവന്നിരിക്കുന്നു. ഒരു പുത്തന്‍ ധനികവര്‍ഗം സിപിഎമ്മിനെ ഒന്നാകെ നിയന്ത്രിക്കുന്നു. സംസ്ഥാനത്തെ ധനകാര്യ മാനെജ്‌മെന്റ് സമ്പൂര്‍ണ പരാജയമായി മാറി. ലോകത്തിന് മാതൃകയായ ആരോഗ്യരംഗം ക്ഷയിച്ചു. ഉന്നതവിദ്യാഭ്യാസം പൂര്‍ണ പരാജയമായി മാറി. ക്രമസമാധാനം തകര്‍ന്നു. കുറ്റവാളികള്‍ വിഹരിക്കുന്നു. 1957നുശേഷം ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. എല്ലാ മേഖലയും ക്ഷയിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ 10 വര്‍ഷത്തെ ഭരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വികസന കാര്യത്തില്‍ പാറക്കല്‍ അബ്ദുല്ല അഞ്ചു വര്‍ഷം മുന്‍പു നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഇനി മുതല്‍ കുറ്റ്യാടിയില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. 

മുന്നണി നേതാക്കളായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സൂപ്പി നരിക്കാട്ടേരി, ടി.ടി ഇസ്മായില്‍, ഉമ്മര്‍ പാണ്ടികശാല, സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഷാഫി പറമ്പില്‍ എംപി, വി.എം ചന്ദ്രന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, അഹമ്മദ് പുന്നക്കല്‍, പി.എം അബൂബക്കര്‍ മാസ്റ്റര്‍, ശ്രീജേഷ് ഊരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News