Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2026 06:27 IST
Share News :
വടകര: തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുമ്പോൾ അക്രമം അഴിച്ചുവിട്ട് രക്ഷപ്പെടാൻ കഴിയുമോ എന്നാണ് സിപിഎം പരീക്ഷിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല. പത്ത് ദിവസം മുൻപ് കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകൻ കരിങ്കൊടി കാണിച്ചു എന്നു പറഞ്ഞ് തോടന്നൂരിൽ രാത്രി വീടിന് ബോംബെറിഞ്ഞു. പ്രതികളെ പിടികൂടിയപ്പോൾ പ്രദേശത്തെ സിപിഎം നേതാക്കളാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അവിടെ ബോംബ് കൃഷി നടക്കുന്നു. അതിൻ്റെ ഭാഗമായാണ് ഇന്നലെ പെട്രോൾ ബോംബ് എറിഞ്ഞു യുഡിഎഫിൻ്റെ ബോർഡും പോസ്റ്ററും ഒക്കെ നശിപ്പിച്ചത്. പരാജയ ഭീതിയിൽ നിന്നാണ് ഇതൊക്കെ ഉണ്ടാവുന്നത്. മണിയൂർ തെരു ക്ഷേത്രത്തിൽ എൽഡിഎഫ് സ്ഥാനാർഥിയെ ആരോ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നൊക്കെ പറയുന്നത് അവാസ്തവമാണ്. അങ്ങനെ ഒരു സംഭവം മണിയൂരിൽ ഉണ്ടായിട്ടില്ല. ഞാനും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. അവിടെ അങ്ങനെ ഒരു സംഭവവും ഞങ്ങളാരും കണ്ടിട്ടില്ല. അവിടെ പ്രശ്നം ഉണ്ടായിരുന്നെങ്കിൽ സ്വാഭാവികമായും അവിടെയുള്ള സിപിഎമ്മുകാർ എന്നെ വെറുതെ വിടില്ലായിരുന്നു. ഇതൊക്കെ ആസൂത്രിതമായി കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് ജനം തള്ളിക്കളയുമെന്നും പാറക്കൽ അബ്ദുല്ല പറഞ്ഞു.
Follow us on :
More in Related News
Please select your location.