Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചു.

21 Jan 2025 10:26 IST

Jithu Vijay

Share News :

തിരൂർ : വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചു. ക്യാംപസിലെ വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ക്യാംപസ് അടച്ചിടുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്.

ബിരുദ, ബിരുദാനന്തര, ​ഗവേഷണ വിദ്യാർത്ഥികൾക്ക് അധ്യയനം ഉണ്ടായിരിക്കുകയില്ലെന്നും രജിസ്ട്രാർ ഇൻ ചാർജ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്നും ലഭിച്ച ലഭിച്ച പരിശോധനാ റിപ്പോർട്ട് പ്രകാരവും ഫുഡ് സേഫ്റ്റി ലൈസൻസ് ലഭ്യമാക്കാനുമാണ് ഹോസ്റ്റലും ക്യാംപസും അടച്ചിടുന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയത്.


എത്രയും വേ​ഗം ഹോസ്റ്റൽ ഒഴിയാനാണ് വിദ്യാർത്ഥികൾക്ക് സർവകലാശാല നൽകിയിരിക്കുന്ന നിർദേശം. സർവകലാശാല സ്ഥിതി ചെയ്യുന്ന വെട്ടം പഞ്ചായത്ത് ആരോ​ഗ്യ വിഭാ​ഗത്തിന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.

Follow us on :

More in Related News