Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനന്ദപുരം ശ്രീരാമക്ഷേത്രത്തില്‍ നവീകരണകലശം ഞായറാഴ്ച തുടങ്ങും

31 May 2025 14:59 IST

Kodakareeyam Reporter

Share News :


കൊടകര: ആനന്ദപുരം ശ്രീരാമക്ഷേത്രത്തില്‍ ജൂണ്‍ ഒന്നു മുതല്‍ 11 വരെ നവീകരണകലശം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒന്നിന് വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സദസില്‍ വഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരി പ്രഭാഷണം നടത്തും. കെ.എസ്.കൊച്ചുമോന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് മാടായിക്കോണം ഗീതാഞ്ജലി ഭജനസംഘത്തിന്റെ ഭജന, കുമാരി അപര്‍ണദാസിന്റെ ഭരതനാട്യം, മാടായിക്കോണം ശ്രീകണ്‌ഠേശ്വരം സംഘത്തിന്റെ കൈകൊട്ടിക്കളി എന്നിവയുണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഗുരുപദം ആചാര്യന്‍ ഡോ.കാരുമാത്ര വിജയന്‍, ക്ഷേത്രസംരക്ഷണസമിതി മുന്‍ സംസ്ഥാന പ്രസിഡന്റ് എം.മോഹനന്‍, ചെറുശേരി വിവേകാനന്ദാശ്രമം മഠാധിപതി സ്വാമി തേജസ്വരൂപാനന്ദസരസ്വതി, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ അഡ്വ.സി.കെ.ഗോപി, ആവണങ്ങാട്ടില്‍ കളരി മഠാധിപതി അഡ്വ.എ.യു.രഘുരാമപണിക്കര്‍, ആനന്ദപുരം ചെറുപുഷ്പം പള്ളി വികാരി ഫാ. ജോണ്‍സണ്‍ തറയില്‍, ജില്ല പഞ്ചായത്ത്  വൈസ്പ്രസിഡന്‍ര് ് ലതചന്ദ്രന്‍, കവി രാപ്പാള്‍ സുകുമാരമേനോന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി എന്നിവര്‍ സാസ്‌കാരിക സദസില്‍ പങ്കെടുക്കും.  എട്ടിന്  രാവിലെ 6.33 നും 8.44 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠ നടക്കും. അന്നേദിവസം വൈകുന്നേരം ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കല്‍, കൊടകര ഉണ്ണിയുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം എന്നിവയുണ്ടാകും. പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അണിമംഗലം നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ചമ്രവട്ടം അരുണ്‍നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Follow us on :

More in Related News