Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2025 15:34 IST
Share News :
പുനസംഘടിപ്പിച്ച ഇൻകാസ് ഖത്തർ
സെൻട്രൽ കമ്മിറ്റിയുടെ പ്രഥമ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു.
ദോഹ: ഇൻകാസ് ഖത്തറിൻ്റെ പുതിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റെടുത്തു. നവംബർ 6ന് ന്യൂസലാത്തയിലെ മോഡേൺ ആർട്സ് സെൻ്ററിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹന്‍റെ നേതൃത്വത്തില്‍ നടന്ന പ്രഥമ സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികള്‍ അധികാരമേറ്റത്. പ്രസിഡൻ്റ് സിദ്ധിഖ് പുറായിൽ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ട്രഷറർ ജീസ് ജോസഫ്, ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല എന്നിവരെ പി.ടി. അജയ് മോഹൻ ഹാരമണിയിച്ച് ചുമതല കൈമാറി.
ഇൻകാസ് രക്ഷാധികാരി കെ.കെ. ഉസ്മാൻ സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് സിദ്ധീഖ് പുറായിൽ, ഇൻകാസ് ഖത്തറിനെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുവാൻ താൻ പ്രതിഞ്ജാബദ്ധനാണെന്ന് തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇൻകാസ് ഖത്തറിൻ്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഏവരുടെയും സഹായം ഉണ്ടാവണമെന്ന് ജനറൽ സെക്രട്ടറി കെ.വി. ബോബൻ അഭ്യർത്ഥിച്ചു. ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല, ഇൻകാസ് ഖത്തറിൻ്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
രക്ഷാധികാരികളായ കെ.കെ. ഉസ്മാൻ, ജോപ്പച്ചൻ തെക്കെക്കൂറ്റ്, ജോൺ ഗിൽബർട്ട്, മുഹമ്മദ് ഷാനവാസ് എന്നിവർ ചേർന്ന് പി.ടി. അജയ് മോഹനെ ബൊക്കെ നല്കി ആദരിച്ചു.
ട്രഷറർ ജീസ് ജോസഫ് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു, ഭാവി പ്രവർത്തനങ്ങളിൽ ഏവരുടെയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.