Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നായർ മഹാസമ്മേളനം 13ന് ; സമ്മേളന നഗറിൽ പാതാക ഉയർത്തി.

09 Sep 2025 20:46 IST

santhosh sharma.v

Share News :

വൈക്കം: എൻ.എസ്.എസ് വൈക്കം യൂണിയൻ സെപ്തംബർ 13 ന് നടത്തുന്ന നായർ മഹാസമ്മേളനത്തിന്റെ മുന്നോടിയായി യൂണിയൻ പ്രസിഡൻ്റ് പി.ജി.എം. നായർ കാരിക്കോട് ബീച്ച് മൈതാനിയിൽ പാതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് പി.വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ , ഭാരവാഹികളായ പി.എൻ. രാധ കൃഷ്ണൻ , എൻ. മധു , പി.എസ്. വേണുഗോപാൽ, ശ്രീനിവാസ് കോയ്ത്താനം, കെ.എൻ സജീവ്, ജി.സുരേഷ് ബാബു, തുടങ്ങിയവർ പങ്കെടുത്തു. കടുത്തുരുത്തി മേഖലയിൽ നിന്ന് പതാകയും തലയോലപ്പറമ്പ് മേഖലയിൽ നിന്ന് കൊടിമരവും വെച്ചൂർ മേഖലയിൽ നിന്ന് കൊടിക്കയറും മുളക്കുളം മേഖലയിൽ നിന്ന് മന്നത്ത് ആചാര്യന്റെ ഛായ ചിത്രവും ചെമ്പ് മേഖലയിൽ നിന്ന് ചട്ടമ്പി സ്വാമികളുടെ ഛായ ചിത്രവും വൈക്കം വലിയ കവലയിലെ മന്നം പ്രതിമ കോമ്പൗണ്ടിൽ എത്തിചേർന്നു. വൈക്കം മേഖല ചെയർമാൻ ബി.ജയകുമാർ കൺവീനർ എസ്. യു കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കരയോഗം, വനിതാ സമാജം ഭാരാവാഹികളും സ്വീകരിച്ചു. നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമ്മേളന നഗറിലെക്ക് ആനയിച്ചു. സമ്മേളന വേദിയായ ബീച്ച് മൈതാനിയിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് പി.ജി.എം. നായർ, കാരിക്കോട്, വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മേഖല, കരയോഗം ഭാരവാഹികളും വനിത സമാജം പ്രവർത്തകരും പങ്കെടുത്തു.13 ന് വൈകിട്ട് വൈക്കം വലിയ കവലയിൽ നിന്നും പ്രകടനവും തുടർന്ന് ബീച്ച് മൈതാനിയിൽ സമ്മേളനവും നടക്കും. എൻ എസ് എസ്സിൻ്റെ പ്രമുഖരായ നേതാക്കൾ അടക്കം പങ്കെടുക്കും.



Follow us on :

More in Related News