Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി നഗരസഭയിലെ രണ്ട് അനധികൃത തട്ടുകടകൾക്ക് നഗരസഭ ഇൻഫോഴ്സ്മെന്റ് സ്ക്വാഡ് അടച്ചുപൂട്ടുന്നതിന് നിർദ്ദേശം നൽകി.

13 Feb 2025 20:32 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി

നഗരസഭയിലെ രണ്ട് അനധികൃത തട്ടുകടകൾക്ക് നഗരസഭ ഇൻഫോഴ്സ്മെന്റ് സ്ക്വാഡ് അടച്ചുപൂട്ടുന്നതിന് നിർദ്ദേശം നൽകി. പന്തരങ്ങാടി പ്രവർത്തിക്കുന്ന ആഹാ തട്ടുകട, മണിപ്പടത്ത് പ്രവർത്തിക്കുന്ന മാമി കഫേ എന്നി സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതിയാണ് നിർത്തൽ ചെയ്തത്.


ഒരു വിധത്തിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളും ഇല്ലാതെയും ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട്, ലൈസൻസ് എന്നിവ ഇല്ലാതെയാണ് സ്ഥാപനങ്ങൾ നടത്തിവന്നിരുന്നത്. ആഹാ തട്ടുകടയിൽ അടുക്കളയിൽ മലിനജലം തളം കെട്ടി നിൽക്കുന്നതയും കണ്ടെത്തിയിരുന്നു.


മണിപാടത്ത് ഭൂമി തരം മാറ്റാതെ കെട്ടിട നിർമ്മാണ അനുമതിയോ ലൈസൻസോ എടുക്കാതെ ട്രെസ് വർക്ക് നടത്തി കെട്ടിടം നിർമ്മാണം നടത്തിയാണ് സ്ഥാപനം നടത്തി വന്നിരുന്നത്. ഏറെ വിരോധാഭാസം ഇതിന്റെ പ്ലാറ്റ്ഫോം പണിതിരിക്കുന്നത് തെങ്ങിൻ തടി ഉപയോഗിച്ചാണ് എന്നതാണ്.ഈ പ്ലാറ്റ്ഫോമിന് മുകളിൽ കേറി നിന്നാൽ ഇത് ഏത് സമയത്തും നിലം പോത്താൻ സാധ്യതയുണ്ട്. അതുപോലെ പാടത്തു വെള്ളം നിന്നാലും നിലം പൊത്താൻ സാധ്യതയുണ്ട് ഇതിന്റെ ഭാഗമായി ജീവഹാനി തന്നെ സംഭവിക്കാനും സാധ്യത കൂടുതലാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ പാടില്ല എന്ന് നോട്ടീസ് നൽകിയിരിക്കുകയാണ്.പരിശോധനക്ക് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജി, CCM പ്രകാശൻ ടികെ എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News