Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്റർനാഷണൽ തപാൽ മുഖേന ഫ്രാൻസിൽ നിന്നും MDMA വരുത്തിയയാളെ പിടികൂടി.

05 Mar 2025 11:01 IST

Jithu Vijay

Share News :

തിരുവനന്തപുരം : ഇന്റർനാഷണൽ തപാൽ മുഖേന ഫ്രാൻസിൽ നിന്നും MDMA വരുത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെമ്പായം സ്വദേശി അതുൽ കൃഷ്ണ(23 വയസ്)യാണ് പിടിയിലായത്. 10.04 ഗ്രാം MDMA ഇയാളുടെ പേരിൽ വന്ന പാഴ്‌സലിൽ നിന്നും കണ്ടെടുത്തു.


എറണാകുളം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സജി.വി യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ കൊച്ചി ഇന്റർനാഷണൽ മെയിൽ സെന്റററിന്റെ ഓഫീസിൽ നിന്നാണ് പാർസൽ പിടിച്ചെടുത്തത്. തുടർന്ന് എക്സൈസ് സംഘം ഇയാളുടെ വീട്ടിലെത്തി വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ മൊബൈലിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതി റിമാന്റ് ചെയ്തു. 



Follow us on :

More in Related News