Tue May 20, 2025 1:49 AM 1ST
Location
Sign In
01 Dec 2024 16:55 IST
Share News :
മുക്കം:ഒതയമംഗലം മഹല്ല് കമ്മറ്റിയുടെ സാമൂഹിക വിദ്യാഭ്യാസ ശക്തീകരണ പരിപാടിയുടെ ഭാഗമായി ചേന്ദമംഗല്ലൂർ പ്രദേശത്തെ മുഴവൻ റസിഡൻസിലെയും വ്യത്യസ്ഥ മഹല്ലുകളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ മാരിറ്റൽ കൗൺസിലിംഗ് സെന്റർ സയനാരോ ഹാളിൽ പ്രൗഢമായി തുടങ്ങി. കോഴിക്കോട് ഗവ. നഴ്സിംങ്ങ് കോളേജ് അസി റ്റൻ്റ് പ്രൊഫസർ സമീറ നവാഫ് ഉദ്ഘാടനം ചെയ്തു. നമ്മുടെ വൈകാരിക മനസ്സുകളോടെചുറ്റുപാടുകളെ
തിരിച്ചറിയാനാകണം അവർ അഭിപ്രായപ്പെട്ടു. ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ വിജയമായി തീരുന്നത്. വിവാഹം ആരോഗ്യപരമായ ഒരുക്കവും, മൈലാഞ്ചിയിടലും, ഫോട്ടോഷൂട്ടും, ബീരിയാണയിലുമല്ല മറിച്ച് മഹല്ല് കളിലുടെയുള്ള ഇത്തരം കാര്യങ്ങളുടെ മുന്നേറ്റവും മനസ്സിലാക്കണം. ഈ കാര്യങ്ങൾ പ്രശം സനിയമാണ്. കല്യാണത്തിൽ ദൈവികമായ ഇടപെടലും വേണം സമീറ പറഞ്ഞു. കുടുംബത്തിൻ്റെയും, സമൂഹത്തിൻ്റെയും സന്തോഷവും സമാധാനവും ഉറപ്പിക്കാനുള്ള സന്ദേശവുമായി പ്രമുഖ ഫാമിലി കൗൺസിലർ സുലൈമാൻ അസ്ഹരി പരീശീലന ക്ലാസ്സെടുത്തു. കുടുംബ ജീവിതത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസാരത്തിലൂടെ ഒരു വാക്ക് മതി വിത്യസ്മാക്കാനും, ആവോളം സ്നേഹം അനുഭവിക്കാനും . കുടുംബ ജീവിതത്തിൽ വേദനിപ്പിക്കുന്ന വാക്കുകൾ സംസാരിക്കുന്നതിൽ പരമാവധി ഒഴിവാക്കണം. പൊങ്ങച്ചം പ്രകടിപ്പിക്കുന്നവരെ ഒരിക്കലും കല്യാണം കഴിക്കരുത്. ഇത്തരക്കാർ സമാധാനം നഷ്ടപ്പെടുത്തും, പരിഹാസവും, അപമാനവുമുണ്ടാക്കും. അറൈജ് മെൻ്റ് വിവാഹത്തിൽ തൊണ്ണൂറു ശതമാനവും സുഖകരമായ ജീവിതമാണ് മുന്നോട്ട് നയിക്കുന്നത്. അതേ സമയം ലവ് മാരേജിൽ ഭൂരിഭാഗവും വിവാഹ മേ
ചിതരാകുന്ന സാഹചര്യം വർദ്ധിച്ചിരിക്കയാണന്ന് സിനിമ ലോകത്തുള്ളവരടക്കം നിരവധി പേരുടെ ഉദാഹരങ്ങളുമായി അദ്ദേഹം ചൂണ്ടികാട്ടി.
ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട് സുബൈർ കൊടപ്പന അധ്യക്ഷത വഹിച്ചു. മെറിറ്റൽ കൗൺസിലിംങ്ങ് കൺവീനർ സി. ഹാരീസ്, സൈജ് മഹല്ല് കമ്മറ്റി കോർഡിനേറ്റർ കറുത്തേട്ത്ത് അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. മഹല്ല് പ്രസിഡണ്ട് കെ.ടി അബ്ദുറഹിമാൻ, പി.വിറഹ്മാബി ടീച്ചർ, ടി. മെഹറുന്നീസ, പ്രൊഫസർ ശഹീദ് റമസാൻ , വി. വി ബനൂജ, കെ.ടി നൂർജഹാൻ, ടി മുനീറ, കെ.ടി. റാസി അബ്ദുല്ല എന്നിവർ നേതൃത്വം നൽകി..
ചിത്രം:ചേന്ദമംഗല്ലൂർ ഒതയ മംഗലം മഹല്ലിൻ്റെ കീഴിലുള്ള ചാരിറ്റൽ കൗൺസിലർ സെൻ്റർ കോഴിക്കോട് ഗവ. നഴ്സിംങ്ങ് കോളേജ് അസി.പ്രൊഫ. സമീറ നവാഫ് ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.