Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ഒഴൂരില്‍ മഹാരാഷ്ട്ര സ്വദേശിയെ തട്ടികൊണ്ടുപോയി സ്വര്‍ണകവര്‍ച്ച നടത്തിയ കേസില്‍ പ്രധാന പ്രതി പോലീസ് പിടിയിലായി

17 Feb 2025 13:31 IST

Jithu Vijay

Share News :

താനൂർ : മലപ്പുറം ഒഴൂരില്‍ മഹാരാഷ്ട്ര സ്വദേശിയെ തട്ടികൊണ്ടുപോയി സ്വര്‍ണകവര്‍ച്ച നടത്തിയ കേസില്‍ പ്രധാന പ്രതി പോലീസ് പിടിയിലായി. ആതവനാട് സ്വദേശി ഫൈസലാണ് പോലീസ് പിടിയിലായത്. കേസില്‍ എട്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.


കഴിഞ്ഞ വര്‍ഷം മെയ് രണ്ടിന് വൈകുന്നേരം 4.30നായിരുന്നു കവർച്ച നടന്നത്. ജ്വല്ലറികളിലേക്ക് മൊത്തമായി സ്വർണം വിതരണം ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശിയായ മഹേന്ദ്ര സിങ് റാവു എന്നായാളെയാണ് ഏഴംഗ സംഘം അക്രമിച്ച്‌ തട്ടികൊണ്ടുപോയി ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വർണം കവര്‍ന്നത്.

കോഴിക്കോട് ശുഭ് ഗോള്‍ഡ് എന്ന സ്ഥാപനത്തിന്‍റെ ഉടമ പ്രവീണ്‍ സിങ് രാജ്പുതാണ് സ്ഥാപനത്തിലെ ജീവനക്കാരനായ മഹേന്ദ്ര സിങ് റാവു എന്നയാളുടെ കൈവശം തിരൂരിലെ ജ്വല്ലറികളിലേക്ക് സ്വര്‍ണം കൊടുത്തയച്ചത്. രണ്ടു കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 43.5ഗ്രാം ഉരുക്കിയ സ്വർണക്കട്ടിയുമാണ് പ്രതികള്‍ കവർച്ച നടത്തിയത്. തിരൂരില്‍ ആരംഭിക്കുന്ന ജ്വല്ലറിയിലേക്കായി സ്വർണം കാണാനെന്ന വ്യാജേനയാണ് പ്രതികള്‍ യുവാവിനെ വിളിച്ചുവരുത്തിയത്.


മഹേന്ദ്ര സിങ് റാവുവിനെ ഒരു കാറിലേക്ക് കയറ്റി തട്ടിക്കൊണ്ടുപോകുകയും സ്വര്‍ണം കവര്‍ന്ന ശേഷം ഒഴൂർ ഭാഗത്ത് ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നുകളയുകയായിരുന്നു. കവർച്ചയില്‍ ഉള്‍പ്പെട്ട നിറമരുതൂർ സ്വദേശ മുഹമ്മദ്‌ റിഷാദ് എന്ന ബാപ്പുട്ടി, തിരൂർ പച്ചാട്ടിരി സ്വദേശികളായ തറയില്‍ മുഹമ്മദ്‌ ഷാഫി, മരയ്ക്കാരകത്തു കളത്തില്‍ പറമ്പിൽ ഹാസിഫ്, താനൂർ ആല്‍ബസാർ സ്വദേശി റമീസ്, പട്ടാമ്പി സ്വദേശി വിവേക്, മീനടത്തൂർ മന്നത്ത് നൗഫല്‍ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ കാർ ഓടിച്ചിരുന്ന ഡ്രൈവർ തിരുവേഗപ്പുറ സ്വദേശി രാജേഷ്, സഹായി ഇസ്ഹാക്ക് എന്നിവരും അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന ഇപ്പോള്‍ പടിയിലായ ഫൈസലാണ് കേസിന്‍റെ മുഖ്യസൂത്രധാരൻ.

Follow us on :

More in Related News