Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നഗരസഭ ചെയർപേഴ്സണെ കയ്യേറ്റം ചെയ്ത സംഭവം കോൺഗ്രസ് പ്രകടനവും യോഗവും നടത്തി; ബി ജെ പി പ്രവർത്തകർ ഇതിനിടെ മുദ്രാവാക്യം വിളികളുമായി എത്തിയത് സംഘർഷത്തിന് ഇടയാക്കി.

31 Jul 2025 23:12 IST

santhosh sharma.v

Share News :


വൈക്കം: ഉപരോധസമരത്തിൻ്റെ പേരിൽ വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷിനെ തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് വൈക്കത്ത് കോൺഗ്രസ് പ്രകടനവും യോഗവും നടത്തി. ബോട്ടു ജെട്ടി മൈതാനിയിൽ നടന്ന പ്രതിക്ഷേധ യോഗം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. സമരത്തിൻ്റെ പേരിൽ വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷിനെ തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ബിജെപി യുടെ നടപടി കിരാതമാണെന്നും ഒരു പിന്നോക്കക്കാരി ചെയർപേഴ്സൺ ആയതിൻ്റെ അസഹിഷ്ണുതയാണ് ബി ജെ പി ക്കെന്നും അക്രമസമരത്തിനെതിരെ ശക്തമായി കോൺഗ്രസ്സ് പ്രതികരിക്കുമെന്നും ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിസിസി സെക്രട്ടറി അബ്ദുൾസലാം റാവുത്തർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.  അക്കരപ്പാടം ശശി, അഡ്വ. പി.പി. സിബിച്ചൻ, പി.വി.പ്രസാദ്, ഇടവട്ടം ജയകുമാർ, വിജയമ്മ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിക്ഷേധ യോഗത്തിന് മുന്നോടിയായി വൈക്കം ടൗണിൽ നടത്തിയ പ്രതിഷേധപ്രകടനത്തിന് കെ.ആർ.ഷൈലകുമാർ, സണ്ണി പോട്ടയിൽ, ഷാനവാസ്, ജോർജ്വർഗ്ഗീസ്, പുത്തൻചിറ, വി. അനൂപ്, കെ.സുരേഷ്കുമാർ, എം.ടി. അനിൽകുമാർ, വി.റ്റി.ജയിംസ്, ബി.രാജശേഖരൻ,രേണുക രതീഷ്, പി.എൻ. കിഷോർ കുമാർ , ഷീജ ഹരിദാസ്, സീതു ശശിധരൻ,ബിന്ദു ഷാജി, പി.ഡി. ബിജിമോൾ, രാജശ്രീ വേണുഗോപാൽ,സോജി ജോർജ്ജ്, എം.കെ. മഹേശൻ, കെ.എൻ. ദേവരാജൻ തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് പ്രതിഷേധയോഗം അവസാനിക്കുന്നതിനിടെ ബി ജെ പി പ്രവർത്തകർ ബോട്ട് ജെട്ടി ഭാഗത്തേക്ക് മുദ്രാവാക്യം വിളികളുമായി എത്തിയത് ഇരു വിഭാഗം പ്രവർത്തകരുമായി സംഘർഷത്തിന് ഇടയാക്കി.തുടർന്ന് പോലീസ് ഇടപ്പെട്ട് പ്രതിക്ഷേധക്കാരെ പറഞ്ഞയക്കുകയായിരുന്നു.






Follow us on :

More in Related News