Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2025 23:28 IST
Share News :
വൈക്കം: വിനായക ചതുർത്ഥിയോടനു ബന്ധിച്ച് വൈക്കം ഗൗഡ സരസ്വത ബ്രാഹ്മണ സമാജത്തിൻ്റെ നേതൃത്വത്തിൽ
നടത്തിയ ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ഭക്തിസാന്ദ്രമായി. മുരിയംകുളങ്ങരയിലുള്ള സമാജം ഹാളിൽ നിന്നും വൈകിട്ട് 7ന് അലങ്കരിച്ച രഥത്തിൽ ഗണേശ വിഗ്രഹം വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാമജപങ്ങളുടുകൂടി എഴുന്നള്ളിച്ച് ക്ഷേത്രനഗരിയിലൂടെ ഘോഷയാത്രയായി ബോട്ടുജട്ടിയിൽ എത്തി വേമ്പനാട്ട് കായലിൽ വിഗ്രഹം നിമഞ്ജനം ചെയ്തു. പ്രാണ പ്രതിഷ്ഠ, ഗണപതി ഹവനം, പൂർണ്ണാ ഹൂതി, മോദകമാല സമർപ്പണം, മംഗളാരതി, പ്രാർത്ഥന തുടങ്ങി വിവിധ ചടങ്ങുകൾക്ക് ശേഷമാണ് നിമഞ്ജന ഘോഷയാത്ര ആരംഭിച്ചത്. ബ്രഹ്മശ്രി തുറവൂർ അനിൽ ഭട്ട് പൂജ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. സമാജം പ്രസിഡൻ്റ് ഉമേഷ് ഷേണായ് , സെക്രട്ടറി രാമചന്ദ്ര പ്രഭു, കൺവീനർ സുധാകർ നായ്ക്ക്, തുടങ്ങിയവർ നേതൃത്വം നൽകി.നൂറ് കണക്കിന് ഭക്തജനങ്ങൾ നിമഞ്ജന യാത്രയിൽ പങ്കെടുത്തു. വാദ്യമേളങ്ങളുടെയും നാമ ജപങ്ങളുടെയും അകമ്പടിയോടെ അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ച ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് വഴിയോരങ്ങളിൽ ഭക്തജനങ്ങൾ നിലവിളക്ക് കൊളുത്തിയും ഗണേശ മന്ത്രങ്ങൾ ഉരുവിട്ടും സ്വീകരണം നൽകി. വിഘ്നേശര ആരാധനക്ക് ശേഷം ഭക്തർ വിഗ്രഹം നിമഞ്ജനം ചെയ്തു.
തുടർന്ന് പ്രസാദ വിതരണവും നടന്നു.
Follow us on :
Tags:
More in Related News
Please select your location.