Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്ഷയ് യുടെ അതിജീവനം അവതരിപ്പിച്ച ഡോക്യുമെന്ററി റിലീസ് ചെയ്തു.

02 May 2025 17:18 IST

Jithu Vijay

Share News :

മലപ്പുറം : ഭിന്ന ശേഷിയുള്ള അക്ഷയ് എന്ന യുവാവിന്റെ അതിജീവന കഥ ആസ്പദമാക്കി മുനീർ ബുഖാരി സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘നിറങ്ങൾ ചാലിച്ച മയിൽപ്പീലികൾ’ മലപ്പുറം ജില്ലാ കളക്ടർ ശ്രീ വി.ആർ. വിനോദ് IAS റിലീസ് ചെയ്തു.


വിപരീത സാഹചര്യങ്ങൾക്കെതിരെ ശക്തമായി പോരാടി ജീവിതത്തിൽ മുന്നേറുന്ന അക്ഷയുടെ യാത്ര ഈ ഡോക്യുമെന്ററിയിലൂടെ മനോഹരമായി അവതരിപ്പിക്കുന്നു. സാമൂഹ്യന്യായത്തിന്റെയും ആകമാന മനുഷ്യസ്നേഹത്തിന്റെയും സന്ദേശം വഹിക്കുന്ന ഈ പ്രമേയം യുവാക്കളെയും പൊതുസമൂഹത്തെയും പ്രചോദിപ്പിക്കുന്നതാണ്.


റിലീസ് ചടങ്ങിൽ സംവിധായകൻ മുനീർ ബുഖാരി, സിനിമാ ഹ്രസ്വചിത്ര സംവിധായകൻ ഹാരിഷ് റഹ്‌മാൻ, തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ സുജിനി, പൊതു പ്രവർത്തകരായ അഷ്‌റഫ് കളത്തിങ്ങൽ പാറ, അസൈനാർ മാസ്റ്റർ, പ്രദീപ് അരയങ്കര, സൈദലവി ഹാജി, റാസി വേങ്ങര, കൂടാതെ വിവിധ സാമൂഹ്യ പ്രവർത്തകരും കലാ-സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഭിന്ന ശേഷിക്കാർക്ക് നേരെ കാണിച്ചുപോരുന്ന സാമൂഹിക സമീപനങ്ങൾക്കെതിരെ ഉൾക്കാഴ്ചയുള്ള ചർച്ചകളും നടന്നു.


‘നിറങ്ങൾ ചാലിച്ച മയിൽപ്പീലികൾ’, ആധികാരികതയും ആത്മാർത്ഥതയും തമ്മിൽ കൂടിച്ചേർന്ന ഒരു കാഴ്ചാനുഭവമായി മാറിയതിൽ ജില്ലാ കളക്ടർ അഭിനന്ദനങ്ങൾ അറിയിച്ചു.

Follow us on :

More in Related News