Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്ന് നാടുകടത്തിയ നടപടി മനുഷ്യത്വരഹിതവും അപലപനീയവുമാണ് ; ഡിവൈഎഫ്ഐ

07 Feb 2025 16:48 IST

Jithu Vijay

Share News :

തിരുവനന്തപുരം : ഒരു യുഎസ് സൈനിക വിമാനത്തിൽ വിലങ്ങിട്ട് അന്താരാഷ്ട്ര കുറ്റവാളികളെ കൊണ്ട് വരുന്നതു പോലെ ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയത് മനുഷ്യൻ്റെ അന്തസ്സിൻ്റെയും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇന്ത്യൻ പൗരന്മാരോടുള്ള ഈ ദുഷ്‌പെരുമാറ്റത്തെ എതിർക്കാനോ അപലപിക്കാനോ മോദി സർക്കാർ തയ്യാറാവാത്തത് അമേരിക്കൻ വിധേയത്വം കൊണ്ടാണ് .


ഒരു രാജ്യത്തെ ജനതയെ ആകെ നാണം കെടുത്തിയ നടപടി കണ്ടിട്ടും യാതൊരു പ്രതികരണവും ഇല്ലാത്ത നരേന്ദ്രമോദിയുടെ മൗനം ലജ്ജാകരമാണ്. ആഗോളതലത്തിൽ ഇന്ത്യൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് വീമ്പിളക്കുന്ന കേന്ദ്ര സർക്കാർ വിദേശത്തെ ഇന്ത്യൻ പൗരന്മാരുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. 

നരേന്ദ്രമോദിയുടെ കൂറ് കാൽചങ്ങലയിൽ ബന്ധിപ്പിക്കപ്പെട്ട ഇന്ത്യക്കാരോടാണോ അതോ ട്രംപിനോടോ എന്ന ചോദ്യമാണ് ഓരോ ഇന്ത്യക്കാരും ഉയർത്തുന്നത്.


നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരന്മാരോട് മാനുഷികവും മാന്യവുമായ രീതിയിൽ പെരുമാറുന്നുവെന്ന് ഉറപ്പാക്കാനും നാടുകടത്തപ്പെട്ടവർക്ക് നീതിയുക്തമായ പരിഗണന നൽകാനും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും മോദി സർക്കാർ തയ്യാറാവണം.  കുടിയേറ്റക്കാരെ നാടുകടത്തിയ അമേരിക്കൻ നടപടിക്കെതിരെയും വിഷയത്തിൽ നിന്ന് ഒളിച്ചോടുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടു വരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

Follow us on :

More in Related News