Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2025 10:12 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം വാർഡിലെ അംഗപരിതനായ മുഹമ്മദ് ഷംലിക്കിൻ്റെയും 25 ഓളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയുടെ വിഷയവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികൾ സമർപ്പിച്ച പരാതിയിൽ രണ്ടുമാസത്തിനകം ഉചിതമായ തീരുമാനമെടുത്ത് കമ്മിഷിനെ വിവരം അറിയിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു
തദ്ദേശ സ്വയംഭരണ വകുപ്പ് ആദാലാത്തിൽ മന്ത്രി എം ബി രാജേഷ് നടപടിയെടുക്കാൻ ആവശ്യപ്പെട്ടതായിരുന്നുവെങ്കിലും തിരൂരങ്ങാടി നഗരസഭ ഫണ്ടിന്റെ അഭാവം പറഞ്ഞുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കുകയായിരുന്നു കമ്മീഷൻ തെളിവെടുപ്പിൽ വിശദമായ ഹിയറിങ് നടക്കുകയും കമ്മീഷൻ ബാലാവകാശ ലംഘനം നടക്കുന്നുണ്ടെന്നും പരാതി വിഷയം ഗൗരവ സ്വഭാവമുള്ളതാണെന്നും കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് അവരുടെ വ്യക്തി വികസനത്തിനും വളർച്ചക്കും വിഘാത മാകുമെന്നും കമ്മീഷൻ വിലയിരുത്തി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരൂരങ്ങാടി നഗരസഭാ സെക്രട്ടറിയോട് എംപി , എംഎൽഎ ഫണ്ട് , അയ്യങ്കാളി ഫണ്ട് ,കൗൺസിലറുടെ ഫണ്ട്, തൊഴിലുറപ്പുണ്ട് എന്നിവ ലഭിക്കുന്നതിനായി മുൻസിപ്പൽ കൗൺസിലിൽ അജണ്ട വെച്ച് കൊണ്ട് തീരുമാനമെടുക്കണമെന്നും കമ്മീഷന്റെ തീരുമാനപ്രകാരം ബാലാവകാശ സംരക്ഷണ നിയമം ചട്ടം '45 പ്രകാരം ഈ ഉത്തരവ് കൈപ്പറ്റി രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു കോണ്ടാണ് ഉത്തരവ് നൽകിയിട്ടുള്ളത് എൻ എഫ് പി ആർ മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹിം പൂക്കത്ത് സമർപ്പിച്ച പരാതിയിലാണ് ബാലവകാശ കമ്മീഷൻ ശ്രീമതി സിസിലി ജോസഫ് ഉത്തരവിട്ടിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.