Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.യതീന്ദ്ര ദാസ് രചിച്ച "ചിങ്ങത്തിലെ ചിന്തകൾ ചിനുങ്ങി ചിനുങ്ങി" എന്ന പുസ്തകം..

26 Apr 2026 22:10 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർയാൻ പി.യതീന്ദ്ര ദാസ് രചിച്ച "ചിങ്ങത്തിലെ ചിന്തകൾ ചിനുങ്ങി ചിനുങ്ങി" എന്ന പുസ്തകം എൻ.കെ.അക്ബർ എംഎൽഎ പ്രകാശനം ചെയ്തു.ചാവക്കാട് സൗഹൃദ വേദി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ അദ്ധ്യക്ഷത വഹിച്ചു.ചിത്രകാരനും,എഴുത്തുകാരനുമായ ഗായത്രി പുസ്തക പരിചയം നടത്തി.പ്രശസ്ത കവിയും എഴുത്തുകാരനുമായ പി.രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി,ചിത്രകാരൻ സുകുമാരൻ ചൊവ്വന്നൂർ,രാജേന്ദ്രൻ വാകയിൽ,ബാബുരാജ് വാഴപ്പുള്ളി എന്നിവരെ ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ്,ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി.വിനോദ്,ഗവ.പ്ലീഡർ അഡ്വ.കെ.ആർ.രജിത് കുമാർ,കുന്നംകുളം ജെടിഎസ്സ് എസ്എ പ്രസിഡന്റ് സി.ബി.ഗോപി,അഡ്വ.പി.സി.തോമസ്,കെ.നവാസ്,ഫിറോസ് തൈപറമ്പിൽ,ചാവക്കാട് ലിറ്ററേച്ചർ ഫോറം പ്രസിഡന്റ് നൗഷാദലി എന്നിവർ സംസാരിച്ചു.ചാവക്കാട് സൗഹൃദവേദി പ്രസിഡന്റ് ആർ.വി.ബഷീർ സ്വാഗതവും,പി.യതീന്ദ്രദാസ് നന്ദിയും പറഞ്ഞു.


Follow us on :

More in Related News