Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഥകളുടെ സുൽത്താൻ്റെ 118-ാമത് ജന്മദിനം ബഷീർ സ്മാരക സമിതി,ബഷീർ സ്മാരക ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ ആഘോഷിച്ചു.

21 Jan 2026 21:50 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്:കഥകളുടെ സുൽത്താൻ

വൈക്കം മുഹമ്മദ് ബഷീറിൻ്റെ 118-ാ മത് ജന്മദിനം ബഷീർ സ്മാരക സമിതി,

ബഷീർ സ്മാരക ട്രസ്റ്റ് എന്നിവയുടെ

നേതൃത്വത്തിൽ ജന്മനാടായ തലയോലപ്പറമ്പിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനെട്ടാമത് ബഷീർ അവാർഡ് സമർപ്പണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. നോവലിസ്റ്റ് എസ്. ഹരീഷിന്റെ പട്ടുനൂൽപുഴുവിനാണ് ഇത്തവണത്തെ അവാർഡ് ലഭിച്ചത്.

ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും തുല്യ അവകാശമുണ്ടെന്ന് തന്റെ കഥകളിലൂടെ പറഞ്ഞ ബഷീർ സർവ്വ ജീവജാലങ്ങളെയും ഒരുപോലെ കണ്ടുവെന്നും വായന മരിക്കുന്നുവെന്ന ആശങ്കകൾക്കിടയിലും ബഷീറിനെ പോലുള്ള മുൻഗാമികളും എസ്. ഹരീഷിനെ പോലെയുള്ള പുത്തൻ തലമുറയിലെ എഴുത്തുകാരും പ്രതീക്ഷ നൽകുന്നുവെന്ന് അവാർഡ് സമർപ്പണം നടത്തി മന്ത്രി അഭിപ്രായപ്പെട്ടു.വൈകിട്ട് പാലാംകടവ് ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ അഡ്വ. പി കെ ഹരികുമാർ അധ്യക്ഷത വഹിച്ചു.പ്രഫ. ആലങ്കോട് ലീലാകൃഷ്ണൻ ബഷീർ സ്മാരക പ്രഭാഷണം നടത്തി. അവാർഡ് ജേതാവ് എസ് ഹരീഷ്, ട്രസ്റ്റ് സെക്രട്ടറി ഡോ. സി. എം കുസുമൻ, ഭാരവാഹികളായ ഡോ.വി. കെ ജോസ്, ടി. എൻ രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ആദിൽ മുഹമ്മദ് പുല്ലാംകുഴൽ സംഗീതവും ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിച്ചു. ബഷീർ കുടുംബസമേതം മുൻപ് താമസിച്ചിരുന്ന തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മമലയാളം, എം.ടി. വി ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ രാവിലെ നടത്തിയ ജന്മദിനാഘോഷം സാംസ്കാരിക പ്രവർത്തകനും ബഷീർ സ്മാരക സമിതി വൈസ് ചെയർമാനുമായ എം.ഡി. ബാബുരാജ് ഉത്ഘാടനം ചെയ്തു.

സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ. ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ മുഖ്യ പ്രഭാഷണം നടത്തി. എം.ടി. വി. ഫൗണ്ടേഷൻ സെക്രട്ടറി ആര്യ.കെ. കരുണാകരൻ, ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് സംഗീത സിന്ധ്യ ലയൺ , ബ്രഞ്ച് മാനേജർ എം.എസ്.ഇന്ദു

തുടങ്ങിയവർ പ്രസംഗിച്ചു. ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News