Sun May 18, 2025 5:23 PM 1ST

Location  

Sign In

തേക്കും കുറ്റി മരഞ്ചാട്ടി റോഡ് പ്രവർത്തിയും, കുമാരനല്ലൂർ - കപ്പാലതേക്കുംകുറ്റി റോഡ് പൂർത്തീകരണവും ഉദ്ഘാടനം ചെയ്തു.

06 Mar 2025 17:21 IST

UNNICHEKKU .M

Share News :



മുക്കം:2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 4.5 കോടി രൂപയുടെ നവീകരിണ പ്രവൃത്തി നടക്കുന്ന കാരമൂല ജംഗ്ഷൻ-തേക്കുംകുറ്റി-മരഞ്ചാട്ടി റോഡിന്റെ, രണ്ടാംറീച്ച് ഊരാളിക്കുന്നു മുതൽ ഖാദി ബോർഡ് വരെ പ്രവൃത്തി ഉദ്ഘാടനവും ,കോഴിക്കോട് ജില്ലാ പഞ്ചായത്ത് 1.5 കോടി രൂപ ചെലവഴിച്ച് പ്രവൃത്തി പൂർത്തീകരിച്ച കുമാരനെല്ലൂർ - കപ്പാല-തേക്കുംകുറ്റി റോഡിന്റെ ഉദ്്ഘാടനവും ബഹു.തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ശ്രീ.ലിന്റോ ജോസഫ് തേക്കുംകുറ്റിയിൽ നിർവ്വഹിച്ചു.ഇതോടെ ഈ റോഡിന്റെ പ്രവർത്തിപൂർണ്ണമായുംപൂർത്തിയാകും,ബഹു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷീജ ശശി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺവി.പിജമീല,പൊതുമരാമത്ത്ചെയർപേഴ്സൺ റീന,കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിത മുത്തേടത്ത്,കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ശിവദാസൻ,കെ പി ഷാജി,കെ.കെ.നൗഷാദ്,സുകുമാരൻ എം.ആർ, ഫാദർ ജയ്സൺ കാരക്കുന്നേൽ, സന്തോഷ് ജോൺ, യുപി മരക്കാർ പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർമാരായ ജൽജിത്ത് ,അരുണി കെ വേണു,തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News