Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പടിയിറങ്ങിയത് മലപ്പുറത്തിൻ്റെ ജനകീയ ഡിഡിഇ ; കെ. പി. രമേഷ് കുമാർ വിരമിച്ചു.

02 Mar 2025 11:14 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാർ 33 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. അക്കാദമിക മികവിനൊപ്പം കലാ-കായിക, ശാസ്ത്ര മേളയിലും ജില്ലക്ക് നേട്ടമൊരുക്കിയാണ് പടിയിറങ്ങുന്നത്. കായിക മേളയിലെ അത്‌ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ എട്ടാം സ്ഥാനത്തുണ്ടായിരുന്ന ജില്ലയെ ഘട്ടംഘട്ടമായി ഒന്നാമതെത്തിച്ച് പഠനത്തിനൊപ്പം പാഠ്യോതര പ്രവർത്തനങ്ങൾക്കും മികച്ച പരിഗണന നൽകിയതിനാലാണ് രണ്ടു തവണ ശാസ്ത്രോത്സവത്തിൽ വിജയ കിരീടം ജില്ലയ്ക്ക് നേടാനായത്.


തിരൂർ മാങ്ങാട്ടിരി സ്വദേശിയാണ് കെ.പി. രമേഷ് കുമാർ. ബിപി അങ്ങാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകനായി സർവീസിൽ പ്രവേശിച്ചു. 15 വർഷത്തിന് ശേഷം ജി എച്ച് എസ് എസ് ഏഴൂർ, ജി ബി എച്ച് എസ് എസ് തിരൂർ എന്നിവിടങ്ങളിൽ അധ്യാപകനായി. 2013 ൽ ഇടുക്കിയിലെ ജി എച്ച് എസ് എസ് ശാന്തമ്പാറയിൽ പ്രധാനാധ്യാപകനായി. 2014 ൽ പാലക്കാട് ഷൊർണ്ണൂർ ഗണേഷ്ഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനധ്യാപകനും, ആർ എം എസ് എ ജില്ലാ അസി. പ്രെജക്ട് ഓഫീസറായും സേവനമനുഷ്ഠിച്ചു. അക്കാലത്താണ് പാലക്കാട് ജില്ലയിൽ വിജയശ്രീ പദ്ധതി നടപ്പിലാക്കിയത്. 2015 ൽ പൊൻമുണ്ടം ജി എച്ച് എസ് എസിലും, 2016 ൽ ബിപി അങ്ങാടി ഗവ. വി എച്ച് എസ് എസ്പിലും പ്രധാനാധ്യാപകനായി. 2018 ൽ താനൂർ എ ഇ ഒ, 2020 ൽ തിരൂർ ഡിഇഒ മൂന്ന് വർഷത്തോളം മലപ്പുറം ഡിഡിഇ യായും സേവനമനുഷ്ടിച്ചു.



വെട്ടം പഞ്ചായത്ത് ജീവനക്കാരിയായ കെ എം രതിയാണ് ഭാര്യ, മൈസൂർ അപ്പോളോ ആശുപത്രിയിലെ ഡോ. അതുൽ രമേഷ് മകനാണ്.


Follow us on :

More in Related News