Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് പന്തലിന് കാൽ നാട്ടി

10 Jun 2026 10:42 IST

Jithu Vijay

Share News :

ചേളാരി : മുപ്പത്തി മൂന്നാമത് പതിപ്പ് എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് പന്തൽ കാൽ നാട്ടൽ കർമം എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പി കെ ബഷീർ ഹാജി പടിക്കൽ, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ, കേരള മുസ്ലിം ജമാഅത്ത് വെളിമുക്ക് സർക്കിൾ സെക്രട്ടറി പി കെ ഹംസ മുസ്ലിയാർ പടിക്കൽ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിമുക്ക് റെയിഞ്ച് പ്രസിഡൻ്റ് ഷംസുദ്ദീൻ സഖാഫി, റെയിഞ്ച് ഫിനാൻസ് സെക്രട്ടറി മിർഷാദ് അഹ്സനി, എസ് എസ് എഫ് ഡിവിഷൻ ഭാരവാഹികളായ ആദിൽ അമീൻ, മുഹമ്മദ് ഷിബിലി പങ്കെടുത്തു.ഡിവിഷൻ സാഹിത്യോത്സവ് ജൂൺ 13, 14 തീയതികളിൽ പടിക്കലിൽ നടക്കും.

Follow us on :

More in Related News