Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2025 09:14 IST
Share News :
തിരുവനന്തപുരം: പാകിസ്ഥാനിലെ ഭീകരത്താവളങ്ങൾ ലക്ഷ്യമാക്കി ഓപ്പറേഷൻ സിന്ദൂ റിലൂടെ ആക്രമണം നടത്തിയ ഇന്ത്യൻ സേനക്ക് പ്രേംനസീർ സുഹൃത് സമിതി ദീപം തെളിയിച്ച് അഭിവാദ്യവും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ഐക്യദാർഢ്യ ചടങ്ങ് മുൻമന്ത്രി വി എസ് ശിവകുമാർ മെഴുകുതിരി തെളിയിച്ച് ഉൽഘാടനം ചെയ്തു. ഡോ എം ആർ തമ്പാൻ പ്രതിജ്ഞാവാചകം ചൊല്ലി. "രാഷ്ടത്തിൻ്റെ സുരക്ഷക്കും ഐക്യത്തിനും കേന്ദ്ര സർക്കാർ കൈ കൊണ്ട ധീരമായ നടപടിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും വിവിധ ലോക രാഷ്ടങ്ങളും പിന്തുണ പ്രഖ്യാപിച്ചത് നമ്മുടെ മതേതര മൂല്യത്തിൻ്റെ വലിപ്പം വെളിവാക്കുന്നുവെന്നും ഇന്ത്യൻ സേനക്ക് നാമെല്ലാപേരുടെയും അഭിനന്ദനങ്ങൾ അർപ്പിക്കുന്നു"വെന്നും വി എസ് ശിവകുമാർ അഭിപ്രായപ്പെട്ടു. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഷംസ് ആബ്ദീൻ, സൈനുൽ ആബ്ദിൻ, അജിത് കുമാർ, അലോഷ്യസ് പെരേര ,നാസർ കിഴക്കതിൽ, അജയ് വെള്ളരിപ്പണ, ഡോ: വാഴമുട്ടം ചന്ദ്രബാബു, അഡ്വ ഫസിഹ, സോനു, ഗൗരീ കൃഷ്ണ, സുദർശൻ, രാജ്കുമാർ, വിനോദ്, അനിത, സുഗത, ജെ ലത, സി കെ റാണി, നസീറ , ശോഭന, എന്നിവർ ഉൾപ്പെടെ സമൂഹത്തിലെ നിരവധി പേർ ദീപം തെളിയിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. തുടർന്ന് പ്രേംസിംഗേർസ് ഗായകർ ദേശഭക്തി ഗാനങ്ങളും ആലപിച്ചു.
Follow us on :
Tags:
More in Related News
Please select your location.