Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2026 13:11 IST
Share News :
പീരുമേട്: ഇലക്ട്രിക് വാഹന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കാവുന്ന പുതിയ സാങ്കേതികവിദ്യയുമായി പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ അവസാന വർഷ വിദ്യാർത്ഥികൾ രംഗത്ത്. നിലവിലുള്ള ഒരു സാധാരണ വാഹനത്തെ രൂപമാറ്റം വരുത്തി, സോഡിയം-അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന അത്യാധുനിക സ്വയംനിയന്ത്രിത ഇലക്ട്രിക് വാഹനമായാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. '
എവിഐഒ 800' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോജക്റ്റ് ഹരിത സാങ്കേതികവിദ്യയിലെ മികച്ചൊരു ചുവടുവെപ്പാണ്.
കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികളായ ജിസ് എം സ്കറിയ, നിതിൻ രാജേഷ്, അഖിൽ പത്മജൻ, ആൻസൺ ഷാജി, അനുജിത് ജോസഫ് എന്നിവരാണ് ഈ നേട്ടത്തിന് പിന്നിൽ. നിലവിൽ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികൾക്ക് പകരമായി, പ്രകൃതിയിൽ സുലഭമായി ലഭിക്കുന്നതും ചെലവ് കുറഞ്ഞതുമായ സോഡിയം-അയൺ ബാറ്ററികൾ ഉപയോഗിച്ചു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ലിഥിയം ബാറ്ററികളുടെ ഉയർന്ന വിലയ്ക്കും ലഭ്യതക്കുറവിനും മികച്ചൊരു ബദൽ കൂടിയാണിത്.
പഴയ പെട്രോൾ-ഡീസൽ വാഹനങ്ങൾ കുറഞ്ഞ ചെലവിൽ സ്മാർട്ട് ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് ഈ റെട്രോഫിറ്റിങ് മാതൃകയിലൂടെ ഇവർ തെളിയിക്കുന്നു. ഡ്രൈവറുടെ സഹായമില്ലാതെ സ്വയം ഓടുന്നതിനായി അത്യാധുനിക സെൻസറുകൾ, ക്യാമറകൾ, ഓൺബോർഡ് പ്രോസസ്സിംഗ് സംവിധാനങ്ങൾ എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. റോഡിലെ തടസ്സങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് തത്സമയം തീരുമാനങ്ങളെടുക്കാൻ ഈ വാഹനത്തിന് സാധിക്കും.
കൃത്രിമബുദ്ധിയുടെ സഹായത്തോടെ വാഹനത്തിന്റെ ഊർജ്ജ ഉപഭോഗവും ഡ്രൈവിംഗ് കാര്യക്ഷമതയും പൂർണ്ണമായി നിയന്ത്രിക്കാനാകും. പ്രമുഖ കമ്പനിയായ വെർഡന്റ് ടെലിമെട്രി ആൻഡ് ആന്റിന സിസ്റ്റംസ് ആണ് ഈ പ്രോജക്റ്റിന്റെ സ്പോൺസർമാർ. കോളേജ് അധികൃതരുടെയും അധ്യാപകരുടെയും പൂർണ്ണ പിന്തുണയും ഈ വിജയത്തിന് പിന്നിലുണ്ട്. ഈ സാങ്കേതികവിദ്യ മുൻനിർത്തി ഭാവിയിൽ സുസ്ഥിരമായ ഗതാഗത സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഒരു സ്റ്റാർട്ടപ്പ് കമ്പനി ആരംഭിക്കാനാണ് ഈ യുവസംരംഭകരുടെ തീരുമാനം.
Follow us on :
More in Related News
Please select your location.