Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം.

05 Apr 2025 20:39 IST

Jithu Vijay

Share News :

മലപ്പുറം: എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. എഐവൈഎഫ് നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റി എടക്കര പോലീസിലും, പിഡിപി എറണാകുളം ജില്ലാ പ്രസിഡന്‍റ് തൃക്കാക്കര പോലീസിനും, എസ്‍ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്‍റ് ജില്ലാ പോലീസ് മേധാവിക്കും.

പരാതി നൽകി.


മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിവാദ പ്രസ്താവന. ഇന്നലെ മലപ്പുറം ചുങ്കത്തറയിൽ നടന്ന കൺവെൻഷനുകളിലാണ് വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്.


 ''മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയാണ്. അവര്‍ക്ക് മലപ്പുറത്ത് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നിൽക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ല'' എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വോട്ടുകുത്തി യന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നോക്ക വിഭാഗമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Follow us on :

More in Related News