Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2026 04:04 IST
Share News :
ദോഹ: കേരളത്തിന്റെ ജനകീയ മുഖമായ വി ഡി സതീശൻ മുഖ്യമന്ത്രി പദത്തിലെത്തിയത് പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്ന, അവരുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്ന ഒരു മുഖ്യ മന്ത്രിയെയാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നതെന്നും നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിനന്ദനങ്ങള്‍ അറിയിച്ചുള്ള ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂര്‍ തന്റെ അഭിനന്ദന സന്ദേശത്തിൽ കുറിച്ചു.
നോര്‍ക്കയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി, പ്രവാസി ക്ഷേമനിധി ശക്തിപ്പെടുത്തി, വിദേശത്തുള്ള മലയാളികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്കും കൂടിയ വിമാന ടിക്കറ്റിനും സ്ഥായിയായ പരിഹാരം കാണുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ഫലപ്രദമായ പുനരധിവാസ പദ്ധതികള്‍
ആവിഷ്‌കരിച്ച് അവരെ നാടിന്റെ വികസനത്തില്‍ പങ്കാളികളാക്കുമെന്നും പ്രതീക്ഷിക്കുന്നു.
വി ഡി സതീശന്റെ ഭരണത്തില്‍ കേരളം വികസനത്തിലും സുതാര്യതയിലും പുതിയ മാതൃകയായി മാറട്ടെയെന്നും സിദ്ദിഖ് ചെറുവല്ലൂര്‍ തന്റെ സന്ദേശത്തിൽ കുറിച്ചു.
Follow us on :
Tags:
Please select your location.