Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2025 23:13 IST
Share News :
മസ്‌കറ്റ്: നാം എല്ലാവരും ജീവിതത്തിൽ എപ്പോഴെങ്കിലും മറ്റുള്ളവർക്ക് ഒരു ഹീറോ ആയി മാറാറുണ്ട്. അത്തരത്തിൽ കൊച്ചു മിടുക്കി ഒമാനിൽ വി ഹെല്പ് ബ്ലഡ് ഡോണർ ഒമാന്റെ നേതൃത്വത്തിൽ നടന്ന രക്ത ദാന ക്യാമ്പിലാണ് കന്നി രക്തദാനം നടത്തി ശ്രേയമോൾ മബേല ശ്രേദ്ധേയമായത്.
ഗൾഫ് കോളേജിൽ ബി എ ഫിനാൻസ് ആൻഡ് അക്കൗന്റ്സിൽ രണ്ടാം വർഷബിരുദ വിദ്യാർത്ഥിനിയാണ് ശ്രേയമോൾ. മബേല ഇൻഡസ്ട്രിയൽ ഏരിയയിൽ സ്പെയർ പാർട്സ് ഷോപ് ജീവനക്കാരൻ വിനോദ് വാസുദേവിന്റെയും ധന്യവിനോദിന്റെയും മൂത്ത മകൾ ആണ്, അച്ഛനും, ചെറിയച്ഛനും, അമ്മാവന്മാരും സ്ഥിരം രക്തദാനം നൽകുന്നവരാണ്. അവരുടെ പാതപിന്തുടർന്നാണ് ശ്രേയയും ഇതിലേക്ക് വരുന്നത്.
വി ഹെല്പ് ബ്ലഡ് ഡോണർ ഒമാന്റെ സജീവ പ്രവർത്തകനാണ് അച്ഛൻ വിനോദ് വാസുദേവ്. വെള്ളിയാഴ്ച നടന്ന രക്‌തദാന ക്യാമ്പിൽ ചെറിയച്ഛനോടും അമ്മാവനോടും ഒപ്പം ആയിരുന്നു ശ്രെയയുടെ കന്നിരക്തദാനം. തൃശ്ശൂർ നന്ദിക്കര സ്വദേശികൾ ആണ് വിനോദ് വാസുദേവും കുടുംബവും. രക്തദാനത്തിന്റെ മാഹാത്മ്യവും ആവശ്യകതയും പുതുതലമുറയ്ക്ക് ഒരു പ്രചോദനം ആകട്ടെ ശ്രേയയുടെ ഈ കാൽവയ്പ്പ്. ഇന്നലെ നടന്നക്യാമ്പിൽ 50 പേര് രക്‌തദാനവും 10 പേര് പ്ലേറ്റലെറ്റും ഡോണെറ്റ് ചെയ്തു. റമദാൻ പുണ്യമാസത്തിലേക്ക് തയ്യാറെടുക്കുന്ന എല്ലാവരും രക്‌തദാനവും പ്ലേറ്റിലേറ്റ് ദാനവും ചെയ്തു സമൂഹത്തിനു മാതൃക ആകണം എന്ന് സംഘാടകർ അഭ്യർത്ഥിച്ചു .
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.